ചലച്ചിത്രം

'ടൈസൺ', നായകനും സംവിധായകനുമായി പൃഥ്വിരാജ്; ഒപ്പം കെജിഎഫ് നിർമാതാക്കളും, പാൻ ഇന്ത്യൻ സിനിമ ഒരുങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

സൂപ്പർഹിറ്റായ് മാറിയ കെജിഎഫിന്റെ നിർമാതാക്കളുമായി കൈകോർക്കാൻ പൃഥ്വിരാജ്. വൻ ബജറ്റിൽ പാൻ ഇന്ത്യൻ സിനിമയായി പുറത്തിറക്കുന്ന ചിത്രം പൃഥ്വിരാജാണ് സംവിധാനം ചെയ്യുക. ടൈസൺ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. മുരളി ​ഗോപിയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. പൃഥ്വിരാജ് തന്നെയാവും ചിത്രത്തിലെ നായകനായും എത്തുക. 

ലൂസിഫര്‍, ബ്രോ ഡാഡി, എമ്പുരാൻ എന്നീ സിനിമകൾക്ക് ശേഷമുള്ള താരത്തിന്റെ നാലാമത്തെ സംവിധാന സംരംഭമായിരിക്കും ടൈസൺ. താരം തന്നെയാണ് സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചത്. ടൈസൺ, എമ്പുരാന് ശേഷമുള്ള എന്റെ നാലാമത്തെ സംവിധാനസംരംഭം. സഹോദരനും സുഹൃത്തും കോ ക്രിയേറ്ററുമായ മുരളി ഗോപിക്കൊപ്പം വീണ്ടും. 

‘എന്റെ നാലാമത്തെ സംവിധാനസംരംഭം. എമ്പുരാന് ശേഷമുള്ള അടുത്ത ചിത്രം. ഇത്തവണ ഞങ്ങൾ വലുതായാണ് പോകുന്നത്. ഇന്ത്യൻ സിനിമയിലെ വമ്പൻ നിർമാതാക്കളാണ് ഞങ്ങളുടെ വീക്ഷണത്തെ പിന്തുണയ്ക്കുന്നത്. വിശ്വാസമർപ്പിച്ചതിന് നന്ദി ഹൊംബാലെ ഫിലിംസ്. സംവിധാനം ചെയ്യുന്നതും അഭിനയിക്കുന്നത് നിങ്ങളുടെ ഏറെ വിശ്വസ്തനാണ്’–പൃഥ്വിരാജ് കുറിച്ചു. മലയാളത്തിനു പുറമെ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാവും ചിത്രം റിലീസ് ചെയ്യുക, കൂടുതൽ വിവരങ്ങൾ വൈകാതെ അറിയിക്കാമെന്നും താരം പറയുന്നു. 

പ്രമുഖ നിർമാണക്കമ്പനിയായ ഹൊംബാലെ ഫിലിംസുമായി ഇതിനു മുമ്പും പൃഥ്വിരാജ് സഹകരിച്ചിട്ടുണ്ട്. അവർ നിർമിച്ച ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ് 2 കേരളത്തിൽ വിതരണം ചെയ്തത് പൃഥ്വിരാജ് പ്രൊഡ‌ക്‌ഷൻസ് ആയിരുന്നു. കൂടാതെ ഹൊംബാലെയുടെ അടുത്ത പ്രോജക്ട് ആയ പ്രഭാസ്–പ്രശാന്ത് നീൽ ചിത്രം സലാറിലും പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

മകൾ തടസം, 16 കാരിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന് കിണറ്റിൽ തള്ളി: അമ്മയ്ക്കും കാമുകനും ജീവപര്യന്തം

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്: ഫലപ്രദമായ മരുന്നുകളില്ല; സാധ്യമായ എല്ലാ ചികിത്സയും നല്‍കുമെന്ന് വീണാ ജോര്‍ജ്

തളര്‍ന്നു കിടന്ന അച്ഛനെ ഉപേക്ഷിച്ച് വീട് ഒഴിഞ്ഞുപോയ മകന്‍ അറസ്റ്റില്‍

മുഖത്തെ കരിവാളിപ്പ് അകറ്റാം; തൈര് ഇങ്ങനെയൊന്ന് ഉപയോ​ഗിച്ചു നോക്കൂ