ചലച്ചിത്രം

300 കോടി കടന്ന് വിക്രമിന്റെ കുതിപ്പ്, കമല്‍ ഹാസന്റെ കരിയറില്‍ ആദ്യം

സമകാലിക മലയാളം ഡെസ്ക്

ബോക്‌സ് ഓഫിസിനെ അമ്പരപ്പിച്ചുകൊണ്ട് കുതിപ്പു തുടരുകയാണ് കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം. റിലീസ് ചെയ്ത് പത്തു ദിവസം കൊണ്ട് 300 കോടി ക്ലബ്ബിലാണ് ചിത്രം ഇടംനേടിയത്. ഏറ്റവും കുടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് സിനിമയാവാനുള്ള കുതിപ്പിലാണ് ചിത്രം. 

ഇന്‍ഡസ്ട്രി ട്രാക്കറായ രമേഷ് ബാലയാണ് ചിത്രം 300 കോടി നേടിയ വിവരം അറിയിച്ചത്. വേള്‍ഡ് ബോക്‌സ് ഓഫിസില്‍ നിന്നാണ് ചിത്രം വമ്പന്‍ കളക്ഷന്‍ സ്വന്തമാക്കിയത്. കല്‍ഹാസന്റെ കരിയറില്‍ ആദ്യത്തെ 300 കോടി കളക്ഷനാണ് ഇത്. 

ചിത്രത്തില്‍ ഏജന്റ് വിക്രം എന്ന കഥാപാത്രമായാണ് കമല്‍ഹാസന്‍ എത്തിയത്. ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരും ശക്തമായ വേഷത്തില്‍ എത്തിയിരുന്നു. കൂടാതെ സൂര്യ അതിഥി വേഷത്തിലും എത്തി. കരിയറിലെ ഏറ്റവും ഹിറ്റ് സിനിമ സമ്മാനിച്ചതിന് ലോകേഷിന് ആഡംബര കാറാണ് സമ്മാനിച്ചത്. കൂടാതെ സൂര്യയ്ക്കും സമ്മാനം നല്‍കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

വിതയ്‌ക്കേണ്ട, കൊയ്യേണ്ട, കളപ്പുരകള്‍ നിറയ്‌ക്കേണ്ട; നീന്തടാ, നീന്ത്

'ബാലാക്കോട്ട് ആക്രമണം ലോകത്തെ അറിയിക്കുന്നതിന് മുമ്പ് പാകിസ്ഥാനെ അറിയിച്ചു; നിരപരാധികളെ കൊല്ലാന്‍ ശ്രമിക്കുന്നവരെ മടയില്‍ കയറി കൊല്ലും'

ബില്ലടച്ചില്ല, കൊച്ചി കോര്‍പ്പറേഷന്‍ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി

ഇടിവള കൊണ്ട് മുഖത്തിടിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ജീവനക്കാരിക്ക് രോഗിയുടെ മര്‍ദനം, പ്രതി കസ്റ്റഡിയില്‍