ചലച്ചിത്രം

'കശ്മീരിലെ കൂട്ടക്കൊലയും പശുവിന്റെ പേരിലുള്ള കൊലപാതകവും തമ്മിലുള്ള വ്യത്യാസമെന്താണ്?'; സായ് പല്ലവി

സമകാലിക മലയാളം ഡെസ്ക്

ന്റെ നിലപാടുകൾ തുറന്നു പറയാൻ മടിക്കാത്ത താരമാണ് സായ് പല്ലവി. ഇപ്പോൾ തന്റെ രാഷ്ട്രീയ നിലപാടിനെക്കുറിച്ചുള്ള താരത്തിന്റെ മറുപടിയാണ് ചർച്ചയാവുന്നത്. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേരിൽ ഇപ്പോൾ നടക്കുന്ന ആൾക്കൂട്ട കൊലപാതകവും തമ്മിൽ വ്യത്യാസമില്ലെന്നാണ് താരം പറഞ്ഞത്. പുതിയ ചിത്രം വിരാട പര്‍വ്വം എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് സായ് പല്ലവിയുടെ പ്രതികരണം.

'ഞാന്‍ വളര്‍ന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്രീയമായി ചാഞ്ഞു നില്‍ക്കുന്ന കുടുംബത്തിലല്ല. ഇടതു പക്ഷം വലതുപക്ഷം എന്നു ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് എനിക്ക് പറയാനാകില്ല. കശ്മീര്‍ ഫയൽസ് സിനിമയില്‍ കാണിക്കുന്നത് കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയാണ്. അടുത്തിടെയാണ് പശുവിനെ കൊണ്ടുപോയെന്ന് ആരോപിച്ച് ഒരു മുസ്ലീമിലെ കൊലചെയ്തത്. കൊലപാതകത്തിനു ശേഷം അവര്‍ ജയ് ശ്രീറാം വിളിക്കുകയായിരുന്നു. കശ്മീരില്‍ നടന്നതും അടുത്തിടെ നടന്നതും തമ്മില്‍ എന്താണ് വ്യത്യാസം.' - സായ് പല്ലവി ചോദിച്ചു. 

തന്നോട് നല്ല മനുഷ്യനാകാനാണ് കുടുംബം പറഞ്ഞിരിക്കുന്നതെന്നും താരം വ്യക്തമാക്കി. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി പ്രതികരിക്കുക. ആ നിലപാട് പ്രധാനമാണ്. നിങ്ങള്‍ നല്ല ഒരു വ്യക്തിയാണെങ്കില്‍ തെറ്റിനെ പിന്തുണയ്ക്കുകയില്ലെന്നും സായ് പല്ലവി പറഞ്ഞു. സോഷ്യൽ മീഡിയയിൽ താരത്തിന്റെ പ്രസ്താവന വൻ ചർച്ചയാവുകയാണ്. സായ് പല്ലവിയെ പിന്തുണച്ചും എതിർത്തും നിരവധി പേരാണ് എത്തുന്നത്. താരം പറഞ്ഞ രണ്ടു സംഭവങ്ങൾ തമ്മിൽ ബന്ധമില്ല എന്നാണ് ചിലർ പറയുന്നത്. 

വിരാട പർവത്തിൽ ഒരു നക്സൽ കഥാപാത്രമായാണ് സായ് പല്ലവി എത്തുന്നത്. റാണ ദ​ഗ്​ഗുബട്ടിയാണ് ചിത്രത്തിൽ നായകൻ. പൊലീസുകാരനെ പ്രണയിക്കുന്ന നക്‌സലിന്റെ കഥയാണ് ചിത്രം പറയുന്നത്. വേണു ഉഡുഗുളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജൂൺ 17നാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

രം​ഗണ്ണന്റെയും പിള്ളരുടെയും 'അർമ്മാദം'; ആവേശത്തിലെ പുതിയ വിഡിയോ ​ഗാനം പുറത്ത്

കൊല്ലത്ത് ഇടിമിന്നലേറ്റ് 65കാരന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്