ചലച്ചിത്രം

ഉണ്ണി മുകുന്ദന്റെ അച്ഛൻ സിനിമയിലേക്ക്; ഇത് റിവേഴ്സ് നെപ്പോട്ടിസമെന്ന് താരം

സമകാലിക മലയാളം ഡെസ്ക്

യുവതാരം ഉണ്ണി മുകുന്ദന്റെ അച്ഛൻ സിനിമയിലേക്ക്. ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിലൂടെയാണ് അച്ഛന്റെ അരങ്ങേറ്റം. താരം തന്നെയാണ് അച്ഛനെക്കുറിച്ചുള്ള സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്.  മേപ്പടിയാൻ എന്ന ചിത്രത്തിലൂടെ അച്ഛൻ അരങ്ങേറാനായി ഇരുന്നതാണെന്നും താരം വ്യക്തമാക്കി. 

ഇത് ഇനിക്ക് ഏറെ സ്‌പെഷ്യലാണ്, ഷെഫീഖിന്റെ സന്തോഷത്തിലെ അച്ഛന്റെ ഭാഗം അദ്ദേഹം ഇന്ന് പൂര്‍ത്തിയാക്കി. മേപ്പടിയാനില്‍ അച്ഛന്‍ അഭിനയിക്കാനിരുന്നതാണ്. എന്നാല്‍ തിരക്കഥ ഒരുക്കിയ സമയത്ത് ഞാന്‍ അത് വെട്ടിക്കളഞ്ഞു. അച്ഛനെ മേപ്പടിയാനില്‍ അഭിനയിപ്പിക്കാന്‍ സാധിക്കാതിരുന്നതില്‍ വിഷ്ണു മോഹന് ഇപ്പോഴും വിഷമമുണ്ട്. നെപ്പോട്ടിസത്തിന്റെ ഗുണങ്ങളൊന്നും എനിക്ക് കിട്ടാത്തതുകൊണ്ട് റിവേഴ്‌സ് നെപ്പോട്ടിസം ചെയ്യാന്‍ തീരുമാനിച്ചു. അച്ഛന്‍ കുട്ടിയെ വിജയകരമായി സ്‌ക്രീനിലെത്തിക്കാനിയ. ഇപ്പോള്‍ എനിക്ക് മനസിലാവുന്നുണ്ട് എങ്ങനെയാണ് നെപ്പോട്ടിസം വര്‍ക്ക് ചെയ്യുന്നതെന്ന്. കുടുംബം എപ്പോഴും സ്‌പെഷ്യലാണ്, പ്രധാനപ്പെട്ടതും. ഷഫീക് സ്‌ക്രീനില്‍ വരുമ്പോള്‍ നിങ്ങള്‍ക്കിഷ്ടപ്പെടും.- ഉണ്ണി മുകുന്ദന്‍ കുറിച്ചു.

നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥ ഒരുക്കുന്നതും അനൂപ് തന്നെയാണ്. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ 'ഷെഫീഖ് 'എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. മറ്റുള്ളവരെ സഹായിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ആളാണ് 'ഷെഫീഖ്'. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലാണ് നിര്‍മാണം. മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരും മറ്റ് മുഖ്യവേഷങ്ങളിലുണ്ട്. ഷാൻ റഹ്മാനാണ് സം​ഗീത സംവിധാനം. എൽദോ ഐസക് ഛായാ​ഗ്രഹണം. നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ