ചലച്ചിത്രം

'‍എന്റെ ഭാര്യയെ തള്ളിയിടുന്നോ?', ആരാധകനു നേരെ അസഭ്യം പറഞ്ഞ് ടോം ഹാങ്ക്സ് ; വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

രാധകരുടെ അതിരുകടന്ന സ്നേഹപ്രകടനത്തിൽ ക്ഷുഭിതനായി ഹോളിവുഡ് സൂപ്പർ താരം ടോം ഹാങ്ക്സ്. റസ്റ്റോറന്റിൽ നിന്നിറങ്ങി കാറിനരികിലേക്ക് നടന്നുനീങ്ങുകയായിരുന്ന താരത്തെ കണ്ട് ചുറ്റും കൂടിയ ആരാധകർ പരിസരം മറന്ന് പെരുമാറിയപ്പോഴാണ് ടോം നിയന്ത്രണംതെറ്റി പെരുമാറിയത്.  പ്രിയതാരത്തെ കണ്ട ആവേശത്തിൽ താരത്തിനൊപ്പമുണ്ടായിരുന്ന ഭാര്യ റീത്തയെ തട്ടിയിട്ടാണ് ആരാധകർ നീങ്ങിയത്. ഇതാണ് ടോം ഹാങ്ക്സിനെ ചൊടിപ്പിച്ചത്. 

പുറത്ത് കാത്തുനിന്നിരുന്ന എസ് യു വിയിലോക്ക് നടന്നടുക്കുകയായിരുന്നു ടോം ഹാങ്ക്സും ഭാര്യ റീത്ത വിൽസണും. ടോം ഹാങ്ക്സിനോട് സംസാരിച്ചുകൊണ്ട് നടക്കുകയായിരുന്ന ആരാധകൻ റീത്തയെ ശ്രദ്ധിക്കാതെ തട്ടുകയും അവർ നിലത്ത് വീഴാൻ തുടങ്ങുകയും ചെയ്തു. ഇതോടെയാണ് താരത്തിന് ദേഷ്യം കയറിയത്. "ഇതെന്റെ ഭാര്യയാണ്, എന്റെ ഭാര്യയെ തള്ളിയിടുന്നോ" എന്നു ചോദിച്ചുകൊണ്ടാണ് ഹാങ്ക്സ് ആരാധകരോട് തട്ടിക്കയറി. തിക്കിനും തിരക്കിനുമിടയിലൂടെ ബോഡി​ഗാർഡിന്റെ സഹായത്തോടെയാണ് ഇരുവരും കാറിനടുത്തേക്ക് നീങ്ങിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

'ഹര്‍ദിക് അഡ്വാന്‍സായി പണിവാങ്ങി'; കുറഞ്ഞ ഓവര്‍ നിരക്ക് മൂന്നാം തവണ; സസ്‌പെന്‍ഷന്‍, 30 ലക്ഷംപിഴ

14 വര്‍ഷം വിവാഹമോചിതര്‍, മകള്‍ക്ക് വേണ്ടി വീണ്ടും ഒന്നിച്ച് ദമ്പതികള്‍; സ്നേഹഗാഥ

'എന്താണ് ചെയ്യേണ്ടതെന്ന് അറിയാതിരിക്കുകയായിരുന്നു, അപ്പോഴാണ് സിനിമയിലെത്തിയത്'; 30 വർഷത്തെ അഭിനയ ജീവിതത്തെക്കുറിച്ച് ബിജു മേനോൻ

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരായ നടപടിക്ക് സ്‌റ്റേ