ചലച്ചിത്രം

'നമ്മെ ആരും മറക്കരുത്, അതുപോലെ കളിക്കണം'; മിതാലി രാജായി താപ്സി, 'സബാഷ് മിതു' ട്രെയിലർ

സമകാലിക മലയാളം ഡെസ്ക്

ന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന്റെ ജീവിതം പറയുന്ന സബാഷ് മിതുവിന്റെ ട്രെയിലർ പുറത്ത്. താപ്സി പന്നു ആണ് മിതാലിയുടെ വേഷത്തിൽ എത്തുന്നത്. മിതാലിയുടെ ജീവിതത്തിനൊപ്പം ഇന്ത്യൻ വനിത ക്രിക്കറ്റിന്റെ പോരാട്ടമാണ് ചിത്രം പറയുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. 

മിതാലിയുടെ കുട്ടിക്കാലവും ക്രിക്കറ്റിലേക്കുള്ള വരവുമെല്ലാം ചിത്രത്തിൽ കാണിക്കുന്നുണ്ട്. കൂടാതെ മിതാലിയും ക്രിക്കറ്റ് ടീമും നേരിട്ട വിവേചനവും അവരുടെ പോരാട്ടവുമെല്ലാം സബാഷ് മിതുവിന്റെ ഭാ​ഗമാകുന്നു. സിർജിത് മുഖർജിയാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രം ജൂലൈ 15ന് തിയറ്ററുകളിലെത്തും.

മിതാലി രാജ്, ആ പേര് നിങ്ങൾക്ക് അറിയാമായിരിക്കും അവരെ ഇതിഹാസതാരമാക്കിയത് എങ്ങനെയെന്ന് അറിയാനായി തയാറെടുത്തോളൂ. ദി ജെൻഡിൽമെൻസ് ​ഗെയിമിനെ മാറ്റിയെഴുതിയ സ്ത്രീ. അവൾ ചരിത്രം രചിച്ചു. അത് നിങ്ങളിലെത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്- എന്ന കുറിപ്പിലാണ് താപ്സി ട്രെയിലർ പങ്കുവച്ചിരിക്കുന്നത്. മിതാലിയും ചിത്രത്തിന്റെ ട്രെയിലർ പങ്കുവച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി