ചലച്ചിത്രം

ഹൃദയത്തിനു ശേഷം വീണ്ടും ഒന്നിക്കാൻ പ്രണവും കല്യാണിയും? ആകാംക്ഷയിൽ ആരാധകർ

സമകാലിക മലയാളം ഡെസ്ക്

ഹൃദയം സിനിമ ഹിറ്റായതോട് പ്രണവ് മോഹൻലാലും പ്രണവ് പ്രിയദർശനും മലയാളത്തിലെ ഇഷ്ട ജോഡികളായി മാറിക്കഴിഞ്ഞു. ഇപ്പോൾ വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണ് പ്രണവും കല്യാണിയും. ഹൃദയത്തിന്റെ കലാ സംവിധായകന്‍ പ്രശാന്ത് അമരവിളയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. 

പ്രണവിനും കല്യാണിക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ച് 'വീണ്ടും ഒരുമിക്കാന്‍ പോകുന്നു' എന്നാണ് പ്രശാന്ത് കുറിച്ചത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഈ പോസ്റ്റ്. നിരവധി പേരാണ് പുതിയ വിശേഷങ്ങൾ തിരക്കിക്കൊണ്ട് കമന്റ് ചെയ്യുന്നത്. അഞ്ജലി മേനോന്‍ ചിത്രത്തില്‍ പ്രണവും കല്യാണിയും വീണ്ടും ഒന്നിക്കുന്നവെന്ന തരത്തില്‍ ചര്‍ച്ചകള്‍ നിലനിന്നിരുന്നു. ആ സിനിമയാണോയെന്നാണ് ചിലർ കമന്റ് ചെയ്യുന്നത്. 

'മരക്കാര്‍ അറബിക്കടലിന്റെ സിംഹ'ത്തിലാണ് പ്രണവും കല്യാണിയും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രം.  പിന്നീടാണ് വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയത്തിൽ അഭിനയിക്കുന്നത്.  ചിത്രത്തിലെ നിത്യ, അരുൺ എന്നീകഥാപാത്രങ്ങൾക്ക് വൻസ്വീകാര്യത ലഭിച്ചിരുന്നു. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും പ്രേക്ഷകരുടെ ഹൃദയം കവർന്നിരുന്നു. ചിത്രം വൻ വിജയമാണ് നേടിയത്. കൂടാതെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഹൃദയം നേടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മലയാളി കുടിച്ചത് 19,088 കോടിയുടെ മദ്യം, റെക്കോര്‍ഡ്

ഏഴാച്ചേരി രാമചന്ദ്രന്‍ എഴുതിയ കവിത 'അപ്രിയ പ്രണയങ്ങള്‍'

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സമരം; യാത്രമുടങ്ങി, കുടുംബത്തെ അവസാനമായി കാണാനാകാതെ പ്രവാസി മരണത്തിന് കീഴടങ്ങി

ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം മൊബൈല്‍ ചാര്‍ജ് വര്‍ധിക്കും?; 25 ശതമാനം വരെ കൂട്ടാന്‍ നീക്കം