ചലച്ചിത്രം

നീ ഇപ്പോ എവിടെയാ എന്നു ചോദിച്ച് എന്നെ ഒന്നു വിളിച്ചൂടെ, കേൾക്കാൻ കൊതിയാവുന്നമ്മച്ചി; വേദനയോടെ ബീന ആന്റണി

സമകാലിക മലയാളം ഡെസ്ക്

മ്മയെക്കുറിച്ച് ഓർമകൾ പങ്കുവച്ച് നടി ബീന ആന്റണിയുടെ കുറിപ്പ്. ഈ ലോകത്ത് എനിക്കേറ്റവും വിലപ്പെട്ട സ്വത്താണ് അമ്മയെന്നാണ് താരം കുറിച്ചത്. അമ്മയുടെ ഒരു വിളി കേൾക്കാൻ കൊതിയാവുകയാണെന്നും ബീന കുറിച്ചു. വിവാഹദിനത്തിൽ അമ്മയ്ക്കൊപ്പമെടുത്ത ചിത്രത്തിനൊപ്പമാണ് താരത്തിന്റെ കുറിപ്പ്. ബീനയുടെ അമ്മ ലില്ലി ആന്റണി നാലു വർഷം മുമ്പാണ് മരിച്ചത്. 

‘‘ഈ ലോകത്ത് എനിക്കേറ്റവും വിലപ്പെട്ട എന്റെ സ്വത്ത്. എന്റെ അമ്മ. ഒരു വിളി. ഒരു വാക്കു കേൾക്കാൻ കൊതിയാവുന്നമ്മച്ചി. ഇനിയൊരു ജന്മം ഉണ്ടെങ്കിൽ എനിക്ക് അമ്മച്ചിയുടെ മകളായിത്തന്നെ ജനിക്കണം. ഈ ജന്മത്തിൽ എനിക്ക് തരാൻ കഴിയാതെ പോയ സ്നേഹം മുഴുവൻ അടുത്ത ജന്മം ഞാൻ തരും അമ്മേ. നീ ഇപ്പോ എവിടെയാ എന്നു ചോദിച്ച് എന്നെ ഒന്നു വിളിച്ചൂടെ’’– ബീന ആന്റണി കുറിച്ചു.

നിരവധി പേരാണ് ആശ്വാസ വാക്കുകളുമായി പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്. കൂടാതെ നിരവധി പേർ അമ്മ നഷ്ടപ്പെട്ടതിന്റെ ദുഃഖവും ബീനയോട് പങ്കുവച്ചിട്ടുണ്ട്. കോവിഡ് ബാധിച്ചതിനെ തുടർന്ന് ​ഗുരുതരാവസ്ഥയിലായ ബീന ആന്റണി ഇപ്പോൾ അഭിനയ രം​ഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. വിമൺസ് ഡേയിൽ താരസംഘടനയായ അമ്മയുടെ ആർജ്ജവം 2022 ൽ സജീവ പങ്കാളിയായിരുന്നു ബീന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം