ചലച്ചിത്രം

ഡ്രൈവിങ് ലൈസൻസിന്റെ ഹിന്ദി റീമേക്കിന് തുടക്കം; സന്തോഷം പങ്കുവച്ച് പൃഥ്വിരാജ്

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിൽ മികച്ച വിജയം നേടിയ ചിത്രമാണ് പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തിയ ഡ്രൈവിങ് ലൈസൻസ്. ഇപ്പോൾ ചിത്രത്തിന്റെ ഹിന്ദി റീമേക്കിന്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്. അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് സെൽഫി എന്നാണ് പേരിട്ടിരിക്കുന്നത്. ഷൂട്ടിങ്ങിന് തുടക്കമായ വിവരം നടൻ പൃഥ്വിരാജാണ് അറിയിച്ചത്. 

സെൽഫിയുടെ നിർമാണ പങ്കാളി കൂടിയാണ് പൃഥ്വിരാജ്. കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, അക്ഷയ് കുമാറിന്‍റെ കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവയ്ക്കൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പൃഥ്വിരാജ് നിർമിക്കുന്ന ആദ്യ ബോളിവുഡ് ചിത്രമാണ് ഇത്. സെൽഫി ഡേ വൺ എന്ന അടിക്കുറിപ്പിലാണ് പൃഥ്വിരാജ് പൂജ ചിത്രങ്ങൾ പങ്കുവച്ചത്. 

പൃഥ്വിരാജ് ചെയ്ത സൂപ്പർ സ്റ്റാറിന്റെ വേഷത്തിൽ അക്ഷയ് കുമാറും സുരാജ് അവതരിപ്പിച്ച വെഹിക്കിൾ ഇൻസ്പെക്ടറുടെ വേഷത്തിൽ ഇമ്രാൻ ഹാഷ്മിയുമാണ് എത്തുന്നത്. രാജ് മേത്ത സംവിധാനം ചെയ്യുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് രാജീവ് രവിയാണ്. ലിജോ ജോർജ്, ഡി.ജെ ചേതസ് എന്നിവരാണ് സം​ഗീതസംവിധാനം. ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റും ​ഗാനവും നേരത്തേതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ