ചലച്ചിത്രം

"ദയവായി ഈ സത്യം ആരാധകർ മനസ്സിലാക്കണം"; ജന്മദിനത്തില്‍ നൊമ്പരം പങ്കുവച്ച് ശ്രീകുമാരന്‍ തമ്പി 

സമകാലിക മലയാളം ഡെസ്ക്

ന്മദിനങ്ങൾ ആഘോഷിക്കാറില്ലെന്നു പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. ദയവായി ഈ സത്യം ആരാധകർ മനസ്സിലാക്കണമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.  "ഞാൻ എന്റെ ജന്മദിനം ആഘോഷിക്കാറില്ല. ദയവായി ഈ സത്യം എന്റെ ആരാധകർ മനസ്സിലാക്കണം. എന്റെ ഏറ്റവും വലിയ ആഘോഷം എന്റെ മകൻ ആയിരുന്നു", എന്നാണ് കുറിപ്പ്. 

ശ്രീകുമാരൻ തമ്പിയുടെ 82ാം ജന്മദിനമാണ് ഇന്ന്. 2009 മാർച്ച് 20നാണ് അദ്ദേഹത്തിന്റെ മകൻ രാജ്കുമാർ തമ്പി മരിച്ചത്. രാജ്കുമാർ സംവിധാനം ചെയ്ത മൂന്നാമത്തെ തെലുങ്കു ചിത്രം റിലീസ് ചെയ്യാനിരിക്കെയായിരുന്നു മരണം. സെക്കന്തരാബാദിലെ സ്വകാര്യ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മകന്റെ വിയോ​ഗവാർത്ത ടെലിവിഷനിൽ വാർത്ത വന്നപ്പോഴാണ് അറിഞ്ഞതെന്ന് മുമ്പ് ശ്രീകുമാരൻ തമ്പി പറഞ്ഞിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന