ചലച്ചിത്രം

'എനിക്കും സൗമ്യയ്ക്കും ഒരു മകനും മകളും ജനിച്ചു'; ഇരട്ടക്കുട്ടികളുടെ അച്ഛനായ സന്തോഷത്തിൽ അരുൺ ​ഗോപി

സമകാലിക മലയാളം ഡെസ്ക്

രട്ടക്കുട്ടികളുടെ അച്ഛനായതിന്റെ സന്തോഷം പങ്കുവച്ച് സംവിധായകൻ അരുൺ ഗോപി. ഇന്ന് രാവിലെയാണ് അരുണിന്റെ ഭാര്യ സൗമ്യ ഒരു മകനും മകൾക്കും ജന്മം നൽകുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അരുൺ സന്തോഷം പങ്കുവച്ചത്. 

എനിക്കും സൗമ്യയ്ക്കും ഇന്ന് ഒരു ആൺകുഞ്ഞും പെൺകുഞ്ഞും ജനിച്ചു. മനോഹരമായ ഈ ദിനത്തിന് ദൈവത്തിനോട് നന്ദി പറയുന്നു- എന്നാണ് അരുൺ ​ഗോപി കുറിച്ചത്. പോസ്റ്റിന് താഴെ അദ്ദേഹത്തിന് സ്നേഹാശംസകൾ നേർന്നുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. 

2019ലായിരുന്നു അരുണിന്റെയും സൗമ്യയുടെയും വിവാഹം. സെന്‍റ് തെരേസാസ് കോളജ് അധ്യാപികയാണ് സൗമ്യ. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. രാമലീല എന്ന ചിത്രത്തിലൂടെയാണ് അരുണ്‍ ഗോപി സംവിധായകനാവുന്നത്. പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ  ഇരുപത്തൊന്നാം നൂറ്റാണ്ടാണ് മറ്റൊരു ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത