ചലച്ചിത്രം

'ഭാവന തിരിച്ചെത്തി, ഇനി നല്ലോണം കഥ ആലോചിക്കാം'; പോസ്റ്റുമായി അൽഫോൺസ് പുത്രൻ; എന്താണ് ഉദ്ദേശിച്ചതെന്ന് ചോദ്യം

സമകാലിക മലയാളം ഡെസ്ക്

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉ​ദ്ഘാടന വേദിയിൽ മുഖ്യാതിഥിയായി ഭാവന എത്തിയത് ഏറെ ആവേശത്തോടെയാണ് മലയാളാകൾ ഏറ്റെടുത്തത്. തുടർന്ന് ഭാവനയെ പ്രശംസിച്ചുകൊണ്ട് സിനിമയിലെ നിരവധി പ്രമുഖർ രം​ഗത്തെത്തിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് ഈ വിഷയത്തിൽ സംവിധായകൻ അൽഫോൺസ് പുത്രൻ പങ്കുവച്ച പോസ്റ്റാണ്. 

'മലയാള സിനിമയുടെ ഭാവന തിരിച്ചെത്തി. ഇനി മലയാളം സിനിമയ്ക്ക് നല്ലോണം കഥ ആലോചിക്കാം' എന്ന കുറിപ്പിൽ ഭാവന ഐഎഫ്എഫ്കെ വേദിയിൽ എത്തുന്നതിന്റെ വിഡിയോ ആണ് താരം പങ്കുവച്ചത്. എന്നാൽ ഇത് വലിയ ചർച്ചയായിരിക്കുകയാണ്. ഇങ്ങനെയൊരു ക്യാപ്ഷൻ കൊണ്ട് അൽഫോൺസ് ഉദ്ദേശിച്ചത് എന്താണെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഭാവനയ്ക്കുള്ള പിന്തുണയാണോ അതോ പരിഹാസമാണോ ഈ പോസ്റ്റ് എന്നാണ് സംശയം. എന്നാൽ അൽഫോണ‍്‍സ് കൂടുതൽ വിശദമാക്കിയിട്ടില്ല. 

അപ്രതീക്ഷിതമായാണ് ഐഎഫ്എഫ്‌കെ വേദിയിലേക്ക് ഭാവന എത്തിയത്. പോരാട്ടത്തിന്റെ മറ്റൊരു പെണ്‍ പ്രതീകം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് രഞ്ജിത്ത് ഭാവനയെ സ്വാഗതം ചെയ്തത്. അഞ്ച് വർഷത്തിന് ശേഷമാണ് ഭാവന ഒരു പൊതുവേദിയിൽ എത്തുന്നത്. വർഷങ്ങളായി മലയാള സിനിമയിൽ നിന്ന് മാറിനിൽക്കുകയായിരുന്ന താരം തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഷറഫുദ്ദീൻ നായകനായി എത്തുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!' എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ