ചലച്ചിത്രം

ആയുഷ്മാൻ ഖുറാനയ്ക്കൊപ്പം നീരജ് മാധവ്; സന്തോഷ വാർത്ത പങ്കുവച്ച് താരം

സമകാലിക മലയാളം ഡെസ്ക്

ഫാമിലി മാൻ വെബ്സീരീസിലൂടെയാണ് മലയാളി താരം നീരജ് മാധവ് ബോളിവുഡിലേക്ക് ചുവടുവയ്ക്കുന്നത്. അതിനു ശേഷം നെറ്റ്ഫ്ളിക്സിന്റെ ഹിന്ദി ആ‌ന്തോളജി ചിത്രത്തിലും താരം അഭിനയിച്ചു. ഈ കഥാപാത്രങ്ങളെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഇതാ ആയുഷ്മാന്‍ ഖുറാന നായകനാവുന്ന ചിത്രത്തിൽ അഭിനയിച്ചിരിക്കുകയാണ് താരം. നീരജ് മാധവ് തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. 

ആന്‍ ആക്ഷന്‍ ഹീറോ എന്ന ചിത്രത്തിലാണ് നീരജ് അഭിനയിക്കുന്നത്. ആയുഷ്മാനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം സന്തോഷവാർത്ത അറിയിച്ചത്. അനിരുദ്ധ് അയ്യർ സംവിധാനം ചെയ്യുന്ന സിനിമയിലെ നീരജിന്റെ ഷൂട്ടിങ്ങും പൂർത്തിയായി.

'ഈ പിറന്നാളിന് സന്തോഷിക്കാന്‍ എനിക്ക് ഒരുപാട് കാര്യങ്ങളുണ്ട്. അതില്‍ ഒന്നാണിത്. എന്റെ ആദ്യ ഹിന്ദി ഫീച്ചര്‍ ഫിലിമിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ആന്‍ ആക്ഷന്‍ ഹീറോ എന്ന ചിത്രത്തില്‍ ആയുഷ്മാന്‍ ഖുറാനയ്‌ക്കൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ ആയതില്‍ അതിയായ സന്തോഷമുണ്ട്. നിങ്ങള്‍ക്കൊപ്പം സിനിമ ചെയ്യാന്‍ ആയത് നല്ലൊരു അനുഭവമായിരുന്നു. ഈ അവസരത്തിന് സംവിധായകന്‍ അനിരുദ്ധ് അയ്യരിനും നന്ദി പറയുന്നു.', എന്നാണ് നീരജ് കുറിച്ചു. 

ആന്‍ ആക്ഷന്‍ ഹീറോ എന്ന ചിത്രത്തിൽ ഒരു ആക്ഷന്‍ ഹീറോ ആയാണ് ആയുഷ്മാന്‍ എത്തുന്നത്. താരത്തിന്റെ ആദ്യ ആക്ഷന്‍ ചിത്രം കൂടിയാണിത്. ഇന്ത്യയിലും യുകെയിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടന്നത്.ആനന്ദ് എല്‍ റായ്, ഭൂഷന്‍ കുമാര്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!