ചലച്ചിത്രം

ആർആർആറിന്റെ ആദ്യ പകുതി കാണിച്ചു, രണ്ടാം പകുതി കാണിക്കാതെ തിയറ്റർ; ‌കാരണം വിചിത്രം

സമകാലിക മലയാളം ഡെസ്ക്

ന്ത്യയിലും വിദേശത്തും ഹൗസ്ഫുള്ളായി മുന്നേറുകയാണ് രാജമൗലിയുടെ ആർആർആർ. ആദ്യ ദിവസത്തിൽ തന്നെ 250 കോടിയിൽ അധികമായിരുന്നു ചിത്രത്തിന്റെ ബോക്സ് ഓഫിസ് കളക്ഷൻ. എന്നാൽ ഇപ്പോൾ യുഎസിൽ നിന്ന് വിചിത്രമായ ഒരു വാർത്ത പുറത്തുവരികയാണ്. ആർആർആർ മുഴുവൻ പ്രദർശിപ്പിക്കാതെ കാണികളെ പറഞ്ഞുവിട്ടിരിക്കുകയാണ് യുഎസിലെ ഒരു തിയറ്റർ.  

മൂന്നു മണിക്കൂറിൽ ഏറെ ദൈർഘ്യം വരുന്ന ചിത്രത്തിന്റെ ആദ്യ ഭാ​ഗം മാത്രമാണ് തിയറ്ററിൽ പ്രദർശിപ്പിച്ചത്. സിനിമാനിരൂപകയും മാധ്യമപ്രവര്‍ത്തകയുമായ അനുപമ ചോപ്രയാണ് ഇതെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യപകുതി പ്രദര്‍ശിപ്പിച്ചതിന് ശേഷം രണ്ടാം പകുതി കാണിച്ചില്ലെന്ന് അനുപമ പറയുന്നു. അമേരിക്കയിലെ നോര്‍ത്ത് ഹോളിവുഡിലെ സിനിമാര്‍ക്ക് തിയേറ്ററിലാണ് സംഭവം. 

സിനിമയുടെ ദൈർഘ്യത്തെ തുടർന്ന് തിയറ്ററിനുണ്ടായ ആശയക്കുഴപ്പമാണ് പ്രശ്നമായത്. കാരണം തിരക്കിയപ്പോൾ തിയറ്ററിന് ചിത്രത്തെ ഉൾക്കൊള്ളാൻ സാധിച്ചില്ലെന്നാണ് പറഞ്ഞത്. രണ്ടാ പകുതിയുടെ കാര്യം തങ്ങൾക്ക് അറിയില്ലെന്നും അധികൃതകർ പറഞ്ഞതായും അനുപമ കുറിച്ചു. അവിശ്വസനീയവും അസ്വസ്ഥതയുളവാക്കുന്നതുമായ സംഭവം അവർ ഇതിനെ വിലയിരുത്തിയത്. 

റാം ചരണും ജൂനിയർ എൻടിആറും പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിന് വമ്പൻ വരവേൽപ്പാണ് ആരാധകർ നൽകിയത്. ആദ്യ ദിവസം തന്നെ മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പുറത്തുവരുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ആദ്യ ദിവസത്തെ ബോക്സ് ഓഫിസ് കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് 257.15 കോടി രൂപയാണ് ചിത്രം വാരിയത്. 

ലോകവ്യാപകമായുള്ള റിലീസിൽ നിന്നാണ് ചിത്രത്തിന്റെ ബോക്സ് ഓഫിസ് നേട്ടം. ഇതോടെ ഒരു ഇന്ത്യൻ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന ആദ്യ ദിവസത്തെ കളക്ഷനാണ് ഇത്. തെലുങ്കാന, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്ന് മാത്രമായി 120 കോടിയിലേറെയാണ് വരുമാനം നേടിയത്. കർണാടകയിൽ നിന്ന് 16.48 കോടിയും. തമിഴ്നാട്ടിൽ നിന്ന് 12.73 കോടിയും നേടി. 4.36 ആണ് കേരളത്തിൽ നിന്നുള്ള കളക്ഷൻ. രാജമൗലിയുടെ തന്നെ ബാഹുബലിയുടെ പോലും റെക്കോർഡുകൾ ആർആർആ‌ർ തകർത്തേക്കുമെന്നാണ് വിലയിരുത്തലുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി