ചലച്ചിത്രം

'നോ വുമൺ നോ ക്രൈ', വിനായകനുമായി 25 വർഷത്തെ സൗഹൃദം; പോസ്റ്റുമായി ടിനി ടോം, വിമർശനം

സമകാലിക മലയാളം ഡെസ്ക്

മീടൂവിനെക്കുറിച്ചുള്ള നടൻ വിനായകന്റെ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴി തുറന്നിരുന്നു. അതിനു പിന്നാലെ വനിത മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയതിന് ക്ഷമാപണം നടത്തിക്കൊണ്ട് വിനായകനും രം​ഗത്തെത്തി. വിവാദങ്ങൾ കെട്ടടങ്ങി ഇരിക്കെ വിനായകനുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് നടൻ ടിനി ടോം കുറിച്ച വാക്കുകളാണ് വിമർശിക്കപ്പെടുന്നത്. 25 വർഷം നീണ്ട ഇരുവരുടേയും സൗഹൃദത്തെക്കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്. 

ബോബ് മാർലിയുടെ ​ഗാനത്തിലെ വരിയായ നോ വുമൺ നോ ക്രൈ ‌‌എന്ന് കുറിച്ചുകൊണ്ട് ടിനി പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. കോളജ് കാലം മുതൽ തുടങ്ങിയ 25 വർഷത്തെ സൗഹൃദം, എന്നെന്നും സുഹൃത്തുക്കളായിരിക്കും എന്നുമാണ് ടിനി കുറിച്ചത്. അതിനു പിന്നാലെ രൂക്ഷ വിമർശനവുമായി നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ഈ സമയത്തുതന്നെ ഇങ്ങനെയൊരു പോസ്റ്റ് വേണമായിരുന്നോ എന്നാണ് ടിനിയോട് ആരാധകരുടെ ചോദ്യം. 

നവ്യ നായർ പ്രധാന വേഷത്തിൽ എത്തിയ ഒരുത്തീ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായാണ് വിനായകൻ വിവാദ പ്രസ്താവന നടത്തിയത്. എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്‌സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്ന്. നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും എന്നും വിനായകൻ പറഞ്ഞു. കൂടാതെ സദസിലുണ്ടായിരുന്ന മാധ്യമപ്രവർത്തകയെ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള വിനായകന്റെ പരാമർശവും വിവാദമായിരുന്നു. സിനിമയിൽ നിന്നും പുറത്തും നിന്നുമുള്ള നിരവധി പേരാണ് ഇതിനെതിരെ രം​ഗത്തെത്തിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ