ചലച്ചിത്രം

'സ്വയം ഇരയാകാൻ നമ്മുടെ നാട്ടിലെ സ്ത്രീകൾക്ക് ഇഷ്ടം, എത്രകാലം ഇത് പാടിക്കൊണ്ടിരിക്കും'; മംമ്ത മോഹൻദാസ്

സമകാലിക മലയാളം ഡെസ്ക്

മ്മുടെ നാട്ടിലെ സ്ത്രീകൾക്ക് സ്വയം ഇരയാകാൻ വലിയ താൽപ്പര്യമാണെന്ന് നടി മംമ്ത മോഹൻദാസ്. ഒരു റേഡിയോ പരിപാടിക്ക് ഇടയിലായിരുന്നു മംമ്തയുടെ തുറന്നു പറച്ചിൽ. എത്രകാലം ഇരയാണെന്ന് പറഞ്ഞു നടക്കുമെന്നും മംമ്ത ചോദിക്കുന്നു. 

സ്വയം ഇരയാകുന്നത് സ്ത്രീകൾ ഇഷ്ടപ്പെടുന്നുണ്ട്. എത്രകാലമാണ് ഇവർ ഇതേ പാട്ടുപാടിക്കൊണ്ടിരിക്കുക. ഇരയാണെന്ന രീതിയിൽ നിൽക്കാതെ സ്ത്രീയെന്ന നിലയിൽ അഭിമാനത്തോടെ, ഒരുദാഹരണമായി ജീവിക്കുകയാണ് വേണ്ടത്.- മംമ്ത മോഹൻദാസ് പറഞ്ഞു. 

'സ്ത്രീയെന്ന രീതിയിൽ പല കാര്യങ്ങളിലും നമ്മൾ ബുദ്ധിശക്തി ഉപയോ​ഗിക്കുന്നുണ്ട്. എന്തുകൊണ്ട് അതെല്ലാം വിട്ടിട്ട് ചില കാര്യങ്ങളിൽ നമ്മൾ വിമതശബ്ദമുയർത്തുന്നു. ഈ തലമുറയിലെ സ്ത്രീകൾ ചില മാറ്റങ്ങൾക്ക് തുടക്കമിടുന്നുണ്ടെന്ന് ഞാനെപ്പോഴും പറയുന്നതാണ്. അതിൽ അഭിമാനിക്കണം. എനിക്കെതിരെ വരുന്ന വിമർശനങ്ങളിൽ തളരാറില്ല. വിമർശനമുന്നയിക്കുന്നവർക്ക് അവരുടേതായ കാരണങ്ങളുണ്ടാവുമല്ലോ. പിന്നെ എന്റെ കുടുംബമാണ് എന്റെ ശക്തി. അവർ തന്ന ശക്തമായ പിന്തുണയില്ലായിരുന്നെങ്കിൽ പല വിഷമസന്ധികളും ഞാൻ തരണം ചെയ്യില്ലായിരുന്നു. ഇരയാണെന്ന രീതിയിൽ ഞാനൊരിടത്തും സ്വയം പറയുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല'. മംമ്ത വ്യക്തമാക്കി. 

ഇപ്പോൾ ആൺകുട്ടികളേക്കാൾ പ്രിവിലേജ് പെൺകുട്ടികൾക്കാണ് കിട്ടുന്നതെന്നാണ് മംമ്ത പറയുന്നത്. കൂടുതൽ ആത്മവിശ്വാസം പുലർത്തുന്നത് പെൺകുട്ടികളാണ്. പെൺകുട്ടികളാണ് മിടുക്കി, ആൺകുട്ടി അത്ര പോര എന്നതാണ് ഇപ്പോൾ വീടുകളിൽ നിന്ന് കേൾക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിൽ എത്തിയ ജന ​ഗണ മന ആണ് മംമ്തയുടെ പുതിയ ചിത്രം. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ