ചലച്ചിത്രം

ഹിന്ദി ഒടിയന് ഒരു കോടി കാഴ്ചക്കാർ, നേട്ടം മൂന്നു ആഴ്ചയിൽ; സന്തോഷം പങ്കുവച്ച് വിഎ ശ്രീകുമാർ

സമകാലിക മലയാളം ഡെസ്ക്

മോഹൻലാൽ നായകനായി എത്തിയ ഒടിയൻ സിനിമയുടെ ഹിന്ദി പതിപ്പ് ഇതിനോടകം കണ്ടത് ഒരു കോടി പേർ. മോഹൻലാലിന് പിറന്നാൾ ആശംസ നേർന്നുകൊണ്ട് സംവിധായകൻ വിഎ ശ്രീകുമാർ ആണ് സന്തോഷവാർത്ത പങ്കുവച്ചത്. മൂന്നു ആഴ്ച കൊണ്ടാണ് ഈ നേട്ടം ഒടിയൻ സ്വന്തമാക്കിയത്. മോഹൻലാലിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകൾ വരുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു. 

‘ഒരു കോടി ഹിന്ദി പ്രേക്ഷകരിലേയ്ക്ക് മൂന്ന് ആഴ്ചകൾക്കുള്ളിൽ ഒടിയൻ എത്തിയ സന്തോഷം പങ്കുവയ്ക്കുന്നു. മൊഴിമാറ്റിയ ഹിന്ദി ഒടിയൻ യുട്യൂബിൽ വീക്ഷിച്ച പ്രേക്ഷകർ ലാലേട്ടന്റെ അതുല്യ പ്രതിഭയെ അഭിനന്ദിക്കുകയാണ് കമന്റ് ബോക്സ് നിറയെ. ആർആര്‍ആർ ഹിന്ദിയിൽ വിതരണം ചെയ്യുകയും കഹാനി, ഗംഗുഭായ് തുടങ്ങിയ സൂപ്പർഹിറ്റുകൾ നിർമ്മിക്കുകയും ചെയ്ത പെൻമൂവിസാണ് ഒടിയൻ ഹിന്ദി പ്രേക്ഷകരിൽ എത്തിച്ചത്. 1,00,00,000 പിറന്നാൾ ആശംസകൾ ലാലേട്ടാ.’–ശ്രീകുമാർ പറഞ്ഞു.

വി.എ. ശ്രീകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ അവസാന ഒടിയനായ മാണിക്യൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തിയത്. ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രകാശ് രാജ്, മഞ്ജു വാരിയർ, നരേൻ , സിദ്ദിഖ്, ഇന്നസെന്റ്, നന്ദു, മനോജ് ജോഷി, കൈലാസ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പീറ്റർ ഹെയ്നാണ് ആക്‌ഷൻ കൊറിയോഗ്രഫി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നോബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു