ചലച്ചിത്രം

80 കോടി മുടക്കി, കിട്ടയത് 3 കോടിയും; പരാജയത്തിൽ നിന്ന് പരാജയത്തിലേക്ക് കങ്കണ, ധാക്കഡും നിരാശപ്പെടുത്തി 

സമകാലിക മലയാളം ഡെസ്ക്

ൺപത് കോടി മുതൽ മുടക്കിൽ പിറന്ന ചിത്രമാണ് കങ്കണ റണാവത്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ധാക്കഡ്. എന്നാൽ പ്രതീക്ഷിച്ചപോലെ ആരാധകരെ തൃപ്‌തിപ്പെടുത്താൻ ചിത്രത്തിന് കളിഞ്ഞിട്ടില്ല. ആദ്യദിവസം ധാക്കഡിന് പ്രേക്ഷകരുണ്ടായിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ ചിത്രം പ്രദർശിപ്പിച്ച തിയേറ്ററുകൾ കാലിയാവുന്ന കാഴ്ചയായിരുന്നു. കങ്കണയുടെ കരിയറിലെ ഏറ്റവും വലിയ പരാജയമായി മാറുകയാണ് ചിത്രം. 

മെയ് 20ന് റിലീസ് ചെയ്ത സിനിമ ഇതുവരെ നേടിയത് 3 കോടി രൂപയാണ്. കാണികൾ ഇല്ലാതായതോടെ ധാക്കഡ് പിൻവലിച്ച് പകരം ബൂൽ ബുലയ്യ പ്രദർശിപ്പിക്കുകയാണ് തിയറ്റർ ഉടമകൾ. റസ്നീഷ് റാസി സംവിധാനം ചെയ്ത ധാക്കഡിൽ ഏജന്റ് അഗ്നി എന്ന കഥാപാത്രത്തെയാണ് കങ്കണ അവതരിപ്പിച്ചത്. ഈ ചിത്രവും പരാജയമായതോടെ തുടർച്ചയായി പരാജയപ്പെടുന്ന കങ്കണയുടെ എട്ടാമത്തെ ചിത്രമായി ഇത്. നേരത്തെ കാട്ടി ബാട്ടി, രൻഗൂൺ, മണികർണിക, ജഡ്ജ്മെന്റൽ ഹേ ക്യാ, പങ്ക, തലൈവി എന്നീ സിനിമകൾ ബോക്സ്ഓഫിസിൽ പരാജയപ്പെട്ടിരുന്നു. 

ചിത്രത്തിൽ അർജ്ജുൻ രാംപാൽ, ദിവ്യ ദത്ത, ശാശ്വത ചാറ്റർജി, ശരീബ് ഹഷ്മി തുടങ്ങിയവരാണ് കങ്കണയ്ക്കൊപ്പം പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ഇൻ്റർനാഷണൽ ടാസ്ക് ഫോഴ്സിൻ്റെ ഏജൻ്റായ അഗ്നിയുടെ സുപ്രധാനമായ ഒരു ദൗത്യത്തിൻ്റെ കഥയാണ് ചിത്രത്തിലുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി