ചലച്ചിത്രം

"ഇത് തികച്ചും ക്രൂരമാണ്, അവർക്ക് കുടുംബം ഉണ്ട്"; ദയവായി വലിച്ചിഴയ്ക്കരുതെന്ന് അഭയ ഹിരൺമയി 

സമകാലിക മലയാളം ഡെസ്ക്

​ഗായിക അമൃത സുരേഷിന്റെയും ​ഗോപി സുന്ദറിന്റെയും ചിത്രം വലിയ ചർച്ചയായതിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണമാണ് ​​ഗോപി സുന്ദറിന്റെ പങ്കാളിയായിരുന്ന ​ഗായിക അഭയ ഹിരൺമയി നേരിട്ടുകൊണ്ടിരിക്കുന്നത്. ഇരുവരുടെയും മുൻകാല ചിത്രങ്ങൾ പ്രചരിപ്പിച്ചും കമന്റുകളിലടക്കം ടാ​ഗ് ചെയ്തുമാണ് അഭയയെ പുതിയ സാഹചര്യങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത്. എന്നാൽ ഇതിനിടെ തന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെടുത്തി പുറത്തുവരുന്ന അപവാദങ്ങൾക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് അഭയ. 

അഭയയുടെ കുറിപ്പിന്റെ പൂർണ്ണരൂപം

എനിക്ക് ഒരു ഉപകാരം ചെയ്യാമോ !!!!!!!
പുരുഷൻമാരായ എന്റെ സുഹൃത്തുക്കളെ എന്റെ കാമുകനാണെന്ന് ചിത്രീകരിച്ച് അസംബന്ധം പറയുന്നതും ​ഗോസിപ്പ് ഇറക്കുന്നതും ദയവായി നിർത്താമോ. അവർക്ക് ഭാര്യയും കുട്ടികളും പ്രായമായവരും അടങ്ങുന്ന ഒരു കുടുംബം ഉണ്ടെന്നും സുന്ദരമായ ജീവിതമാണ് ഉള്ളതെന്നും മനസ്സിലാക്കുക. അവർ "പുരുഷന്മാർ" ആയ എന്റെ ഫ്രണ്ട്സ് ആയതിനാൽ ഒരു പബ്ലിക് ഡൊമെയ്നിൽ ട്രോളുന്നതിന്റെ ബുദ്ധിമുട്ട് സഹിക്കേണ്ടതില്ല, അത് തികച്ചും ക്രൂരമാണ്. !!! !!
നിലവിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള എന്റെ പ്രതികരണമെന്ന് അവകാശപ്പെട്ടുള്ള ഓൺലൈൻ മഞ്ഞ വാർത്തകളിൽ നിന്നും YouTube ചാനലുകളിൽ നിന്നും ദയവായി വിട്ടുനിൽക്കുക. ഒരു മാധ്യമത്തിനും ഞാൻ ഔദ്യോഗിക പ്രസ്താവനകളോ പ്രതികരണങ്ങളോ നൽകിയിട്ടില്ല.
എന്റെ ജീവിതത്തിൽ സംഭവിക്കുന്നത് തികച്ചും വ്യക്തിപരമാണ്, ദയവായി എന്റെ പരിചയക്കാരെയോ സുഹൃത്തുക്കളെയോ ഇതിലേക്ക് വലിച്ചിഴക്കരുത്.

മെയ് 24ന് അഭയ ഹിരൺമയിയുടെ 33ാം ജന്മദിനം ആയിരുന്നു. സുഹൃത്തുക്കൾക്കൊപ്പമാണ് പിറന്നാൾ ആഘോഷമാക്കിയത്. ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് താഴെയാണ് ​ഗോപി സുന്ദറിനെ ചോദിച്ചുകൊണ്ട് കമന്റുകൾ വന്നത്. 11 വർഷമായി ലിവിങ് റിലേഷൻ ഷിപ്പിലായിരുന്നു ​ഗോപി സുന്ദറും അഭയ ഹിരൺമയിയും. വിവാഹം കഴിക്കാതെ ഒന്നിച്ചു കഴിയുന്നതിനെക്കുറിച്ച് നേരത്തെ അഭയ ഹിരൺമയി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി