ചലച്ചിത്രം

നടന്‍ കൃഷ്ണ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

വിഖ്യാത തെലുങ്ക് നടന്‍ കൃഷ്ണ അന്തരിച്ചു. 80 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ ഹൈദരാബാദിലെ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു മകനാണ്.

ഇന്നലെയാണ് ഹൃദാഘാതത്തെ തുടര്‍ന്ന് കൃഷ്ണയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഉച്ചയ്ക്ക് 1.15 ഓടെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേത്തിന് ഉടന്‍ സിപിആര്‍ നല്‍കുകയും ഐസിയുവില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. വെന്റിലേറ്ററിലായിരുന്ന അദ്ദേഹം ഗുരുതരാവസ്ഥയിലായിരുന്നു. 

ഒരുകാലത്ത് തെലുങ്കിലെ മിന്നു താരമായിരുന്നു ഖട്ടമനേനി ശിവ രാമ കൃഷ്ണ മൂര്‍ത്തി എന്ന കൃഷ്ണ. 350ഓളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കൂടാതെ സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനാണ്. രാഷ്ട്രീയത്തിലും കൃഷ്ണ ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്. 1980കളില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന അദ്ദേഹം എംപിയായിരുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മരണത്തോടെയാണ് രാഷ്ട്രീയം വിടുന്നത്. 2009ല്‍ അദ്ദേഹത്തിന് പദ്മഭൂഷന്‍ നല്‍കിയ ആദരിച്ചിരുന്നു. 

കഴിഞ്ഞ സെപ്റ്റംബറിലാണ് കൃഷ്ണയുടെ ഭാര്യയും മഹേഷ് ബാബുവിന്റെ അമ്മയുമായ ഇന്ദിര ദേവി മരിക്കുന്നത്. അദ്ദേഹത്തിന്റെ മൂത്ത മകന്‍ രമേഷ് ബാബു ജനുവരിയിലും മരിച്ചിരുന്നു. അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയും നടിയുമായ വിജയ നിര്‍മല 2019ലാണ് മരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്