ചലച്ചിത്രം

'ധ്യാൻ അല്ല ഞാനാണ് മെയിൻ'; 2024ൽ മുകുന്ദനുണ്ണി വീണ്ടും വരും, രണ്ടാം ഭാ​ഗം പ്രഖ്യാപിച്ച് വിനീത് ശ്രീനിവാസൻ

സമകാലിക മലയാളം ഡെസ്ക്

വിനീത് ശ്രീനിവാസൻ നായതനായി എത്തിയ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് മികച്ച അഭിപ്രായം നേടി തിയറ്ററിൽ മുന്നേറുകയാണ്. അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ചിത്രത്തിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിലാണ് വിനീത് ചിത്രത്തിൽ എത്തുന്നത്. ഇപ്പോൾ മറ്റൊരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസനും ടീമും. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ചിരിക്കുകയാണ്. 

ഇൻസ്റ്റ​ഗ്രാമിൽ ലൈവിൽ എത്തിയാണ് വിനീത് രണ്ടാം ഭാ​ഗത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. വിനീതിനൊപ്പം സംവിധായകൻ അഭിനവ് സുന്ദർ നായക്, സുധി കോപ്പ, ആര്‍ഷ ചാന്ദിനി നോബിള്‍ എന്നിവരും ഉണ്ടായിരുന്നു. ചിത്രം മികച്ച രീതിയിൽ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് വിഡിയോ ആരംഭിച്ചത്. രണ്ടാം ഭാ​ഗത്തിന്റെ ഐഡിയ അഭി എന്നോട് പറഞ്ഞപ്പോള്‍ അതില്‍ ഒരു കൗതുകം തോന്നി. ഞങ്ങള്‍ അത് വര്‍ക്ക് ചെയ്യുകയാണ്- എന്നാണ് വിനീത് പറഞ്ഞത്. 

2024ൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാനാണ് തീരുമാനമെന്നും വിനീത് വ്യക്തമാക്കി. അതിനിടെ രസകരമായ കമന്റുകളുമായി ആരാധകരും എത്തി. അടുത്ത ഭാ​ഗത്തിൽ സലിം ചേട്ടൻ ഉണ്ടാകുമോ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇപ്പോൾ ഒന്നും പറയാനാവില്ല എന്നായിരുന്നു സംവിധായകന്റെ മറുപടി. ധ്യാനാണ് മെയിൻ അല്ലേ എന്ന ഒരു കമന്റിന് ധ്യാൻ അല്ല ഞാനാണ് മെയിൻ എന്നായിരുന്നു വിനീത് പറഞ്ഞത്. എന്റെ പോലെ ശരിക്ക് രണ്ടുപേരുണ്ട്, ധ്യാനും അച്ഛനും - എന്നും വിനീത് പറഞ്ഞു. 

ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിമല്‍ ഗോപാലകൃഷ്‍ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. വിനീത് ശ്രീനിവാസനു പുറമേ സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ എന്നിവരാണ് അഭിനേതാക്കൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു