ചലച്ചിത്രം

'പാപ്പുവിനെ അച്ഛനൊപ്പം വിടാത്തത് എന്താണ്?' മറുപടി നൽകി അമൃത; കുഞ്ഞിന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് അപേക്ഷ

സമകാലിക മലയാളം ഡെസ്ക്

കളുടെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന അപേക്ഷയുമായി ​ഗായിക അമൃത സുരേഷ്. കഴിഞ്ഞ ദിവസം പുതിയ സിനിമയുടെ പ്രമോഷൻ ചടങ്ങിനിടെ ബാല കുഞ്ഞിനെക്കുറിച്ച് പറഞ്ഞിരുന്നു. തന്നെ ചതിച്ചെന്നും മകളെ കാണണമെന്ന് ആ​ഗ്രഹമുണ്ടെന്നുമാണ് ബാല പറഞ്ഞത്. ഇതിനു പിന്നാലെ നിരവധി പേർ അമൃതയ്ക്കു നേരെ ചോദ്യം ഉന്നയിച്ചുകൊണ്ട് നിരവധി പേർ എത്തിയിരുന്നു. ഇതോടെയാണ് മാധ്യമങ്ങളോട് അഭ്യർത്ഥനയുമായി അമൃത എത്തിയത്

അമൃതയെ അച്ഛന്റെ അടുത്തേക്ക് വിടാത്തത് എന്താണ് എന്നാ ചോദ്യത്തിന് അമൃത മറുപടി പറഞ്ഞിരുന്നു. മകളുടെ കാര്യത്തിൽ കോടതി തീരുമാനം വന്നതാണെന്നും അത് പാലിക്കുക മാത്രമാണ് താൻ ചെയ്തത് എന്നാണ് അമൃത പറഞ്ഞത്. മകൾ സന്തോഷവതിയാണെന്നും ​ഗായിക വ്യക്തമാക്കി. അമൃതയുടെ സഹോദരി അഭിരാമിയും മറുപടിയുമായി എത്തി. ഞങ്ങൾ പാപ്പുവിനോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നെന്നും എന്നാൽ അവൾക്ക് താൽപ്പര്യമില്ലെന്നുമാണ് അഭിരാമി പറയുന്നത്. ഫോണിലൂടെ പാപ്പുതന്നെ അച്ഛനോട് നേരിട്ട് പറഞ്ഞെന്നും വ്യക്തമാക്കി. ചോദ്യത്തിന്റേയും മറുപടികളുടേയും സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടാണ് അമൃത ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. 

അമൃതയുടെ കുറിപ്പ്

പ്രിയപ്പെട്ട മാധ്യമങ്ങളെ നിങ്ങളോട് വിനീതമായി അപേക്ഷിക്കുകയാണ്. മാധ്യമ ശ്രദ്ധയ്ക്കുവേണ്ടി ദയവായി പാപ്പുവിനെ വലിച്ചിഴയ്ക്കരുത്. അവളൊരു ചെറിയ കുഞ്ഞാണ്. സന്തോഷത്തോടെ തന്റെ ജീവിതം ആസ്വദിക്കുകയാണ് അവൾ. അഭിമുഖങ്ങളിലേക്കും വാർത്തകളിലേക്കും സിനിമ പ്രചാരണത്തിലേക്കുമെല്ലാം അവളെ വലിച്ചിട്ട് ദയവായി ഉപദ്രവിക്കരുത്. പഠനത്തിലും മറ്റു പ്രവർത്തനങ്ങളിലും അവൾ ശ്രദ്ധിക്കേണ്ടതുണ്ട്. കുഞ്ഞിന്റെ തെരഞ്ഞെടുപ്പിനേയും സന്തോഷത്തേയും ദയവായി ബഹുമാനിക്കൂ. ഒരു അമ്മയുടെ അപേക്ഷയാണ്. നല്ല മനസിന് ഉടമകളായ കുറച്ചുപേർക്കെങ്കിലും മനസിലാവുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു. ഈ നാടകങ്ങളിൽ നിന്നെല്ലാം പാപ്പുവിനെ മാറ്റി നിർത്തൂ.

ഈ വാര്‍ത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു