ചലച്ചിത്രം

മോഹൻലാലിനും കുടുംബത്തിനുമൊപ്പം വളർത്തുമൃ​ഗങ്ങളും; ഇത് മോഹൻലാലിന്റെ ആവാസവ്യൂഹം; വിഡിയോ വൈറൽ

സമകാലിക മലയാളം ഡെസ്ക്

നടൻ മോഹൻലാന് വളർത്തുമൃ‌​ഗങ്ങൾ നിരവധിയാണ്. തന്റെ പ്രിയപ്പെട്ട പെറ്റ്സിനൊപ്പമുള്ള ചിത്രങ്ങളും വിഡിയോയുമെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ വീട്ടിൽ വയ്ക്കാനായി പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് ബാബു വരച്ചുകൊടുത്ത ഫാമിലി കാരിക്കേച്ചറും അതിനേക്കുറിച്ചുള്ള വിഡിയോയുമാണ് ശ്രദ്ധ നേടുന്നത്. 

 ‘മോഹൻലാൽ ഒരു ആവാസവ്യൂഹം’ എന്ന പേരിലുള്ള വിഡിയോയിൽ താരത്തിന് സഹജീവികളോടുള്ള സ്നേഹത്തെക്കുറിച്ചും പറയുന്നുണ്ട്.  മോഹൻലാലും സുചിത്രയും പ്രണവും മായയും സോഫയിൽ ഇരിക്കുന്നതാണ് പെയിന്റിങ്ങിലുള്ളത്. ഇവർക്കൊപ്പം ഇവരുടെ പ്രിയപ്പെട്ട വളർത്തുമൃ​ഗങ്ങളായ പട്ടികളേയും പൂച്ചകളേയും കാണാം. കൊച്ചിയിലെ പുതിയ ഫ്ളാറ്റിൽവെക്കാനായാണ് മോഹൻലാൽ കാരിക്കേച്ചർ വരച്ചത്. വളർത്തുമൃ​ഗങ്ങളുടേയും ചിത്രങ്ങൾ ഉൾപ്പെടുത്താം എന്നത് സുചിത്രയുടെ ആശയമാണെന്നും വിഡിയോയിൽ വ്യക്തമാക്കുന്നു. 

‘‘സുരേഷ് ബാബുവിന് ഒരുപാട് നന്ദി, എനിക്കുവേണ്ടി നൂറൊന്നുമല്ല, അതിൽ കൂടുതൽ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ഇത് സുരേഷ് ബാബു വരച്ച പുതിയ ചിത്രമാണ്. എന്റെ കുടുംബവും പിന്നെ എന്റെ വളർത്തു മൃഗങ്ങളും. ഇതിൽ ഒരാൾ കൂടി വരാനുണ്ട്. ഒരു പൂച്ച. സുരേഷ് ബാബു ചിത്രം വച്ചതിനു ശേഷമാണ് അവൾ എത്തിയത്. അത് സുരേഷ് ബാബു വരച്ചുതരും  എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.' - മോഹൻലാൽ പറഞ്ഞു. വളർത്തുമൃ​ഗങ്ങളും തന്റെ കുടുംബം ആണെന്നും താരം വ്യക്തമാക്കുന്നു. 

പെയിന്റിങിന്റെ രചനാ വഴികളും മോഹൻലാലുമായുള്ള ദീർഘകാല സൂഹൃദത്തിന്റെ ഓർമ്മകളുമൊക്കെ സുരേഷ് ബാബു പങ്കുവയ്ക്കുന്നുണ്ട്. വാഷ്ബേസനില്‍ ഒരു ഉറുമ്പ് വീണാല്‍ അതെടുത്ത് മാറ്റിയ ശേഷം മാത്രം ടാപ്പ് തുറക്കുന്ന മോഹൻലാലിനെ താന്‍ കണ്ടിട്ടുണ്ട്. കാട് കണ്ടാല്‍ കിരീടവും ചെങ്കോലും മറക്കുന്ന മോഹൻലാലിനെ ശിക്കാറില്‍ കണ്ടിട്ടുണ്ട്. മോഹൻലാൽ ചെയ്യുന്ന പല നല്ല കാര്യങ്ങളും ചർച്ചയായിട്ടുണ്ടെങ്കിലും അദ്ദേഹത്തിലെ സഹജീവി സ്നേഹിയെപ്പറ്റി എവിടെയും ചര്‍ച്ചയായിട്ടില്ലെന്നും സുരേഷ് ബാബു പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി