ചലച്ചിത്രം

ഹിറ്റ് മേക്കറുടെ യാത്ര ഇനി ആഡംബരമാകും, ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കി ജോഷി; വില ഒരു കോടിയോളം

സമകാലിക മലയാളം ഡെസ്ക്

മലയാളത്തിന്റെ ഹിറ്റ്മേക്കറാണ് ജോഷി. സുരേഷ് ​ഗോപിയെ നായകനാക്കി ഒരുക്കിയ പാപ്പൻ വൻ വിജയമായതോടെ പഴയ പ്രതാപം വീണ്ടെടുത്തിരിക്കുകയാണ് അദ്ദേഹം. ചിത്രം മികച്ച വിജയമായി മാറിയതിനു പിന്നാലെ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ജോഷി. ജാപ്പനീസ് വാഹന ഭീമനായ ടൊയോട്ടയുടെ അത്യാഡംബര എംപിവി മോഡലായ വെല്‍ഫയര്‍ ആണ് സംവിധായകൻ സ്വന്തമാക്കിയത്. ഒരു കോടിയോളമാണ് വാ​ഹനത്തിന് വിലവരുന്നത്.

കേരളത്തിലെ മുന്‍നിര പ്രീ ഓണ്‍ഡ് കാര്‍ ഡീലര്‍ഷിപ്പായ ഹാര്‍മന്‍ മോട്ടോഴ്‌സില്‍ നിന്നാണ് ജോഷി വെല്‍ഫയര്‍ എംപിവി സ്വന്തമാക്കിയത്. കുടുംബത്തിനൊപ്പം ഹര്‍മന്‍ മോട്ടോഴ്‌സിന്റെ ആലുവയിലെ ഡീലര്‍ഷിപ്പില്‍ എത്തിയാണ് സംവിധായകന്‍ തന്റെ പുതിയ വാഹനം സ്വീകരിച്ചത്. അദ്ദേഹം വെല്‍ഫയര്‍ സ്വന്തമാക്കിയ വിവരം ഹര്‍മന്‍ മോട്ടോഴ്‌സ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. 

2020 ഫെബ്രുവരിയിലാണ് ടൊയോട്ടയുടെ വെല്‍ഫയര്‍ എം.പി.വി. ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 90.80 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.  പ്രീമിയം വാഹനങ്ങളുടെ മുഖമുദ്രയായ ആഡംബരം തന്നെയാണ് വെല്‍ഫയറിലും ഒരുങ്ങിയിട്ടുള്ളത്. രാജ്യാന്തര വിപണിയിലെ ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ വെല്‍ഫയറിന്  117 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റര്‍ ഫോർ സിലണ്ടർ ഗ്യാസോലൈൻ ഹൈബ്രിഡ് എന്‍ജിനാണ് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ കൂടാതെ മുന്‍-പിന്‍ ആക്‌സിലുകളില്‍ 105കെവി,  50കെവി എന്നിങ്ങനെ ഓരോ ഇലക്ട്രിക് മോട്ടറുമുണ്ട്. ഇത് ബാഹ്യമായ ചാർജിങ് ഇല്ലാതെ തന്നെ യാത്രയുടെ 40ശതമാനം ദൂരവും 60ശതമാനം സമയവും  സീറോ എമിഷൻ ഇലക്ട്രിക് മോഡിൽ യാത്ര ചെയ്യാൻ സഹായിക്കുന്നു. ലീറ്ററിന് 16.35 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി

ഇനി നിര്‍ണായകം, പ്ലേ ഓഫിലേക്ക് ആരെല്ലാം?