ചലച്ചിത്രം

മോഹൻലാലിന്റെ കല്യാണത്തിനു വച്ചു, 30 വർഷത്തിനു ശേഷം ബറോസ് പൂജയ്ക്കെത്തിയതും അതേ കണ്ണടയിൽ; അമ്പരപ്പിച്ച് മമ്മൂട്ടി

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ ഏറ്റവും സ്റ്റൈലിഷ് താരമാണ് മമ്മൂട്ടി. താരത്തിന്റെ ഫാഷൻ പലപ്പോഴും ആരാധകർ കോപ്പി ചെയ്യാറുണ്ട്. കൂളിങ് ​ഗ്ലാസിനോടുള്ള മമ്മൂട്ടിയുടെ സ്നേഹവും ആരാധകർക്കിടയിൽ ചർച്ചയാണ്. ഇപ്പോൾ താരം നടത്തിയ ഒരു വെളിപ്പെടുത്തൽ ആരാധകരെ ഒന്നാകെ അമ്പരപ്പിച്ചിരിക്കുകയാണ്. ബറോസ് പൂജ ചടങ്ങിൽ ധരിച്ച കൂളിങ് ​ഗ്ലാസിനെക്കുറിച്ചാണ് താരത്തിന്റെ തുറന്നുപറച്ചിൽ.

മോഹൻലാലിന്റെ കല്യാണത്തിന് പങ്കെടുക്കുമ്പോൾ വച്ചിരുന്ന കണ്ണാടിയാണ് വർഷങ്ങൾക്കിപ്പുറം മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ പൂജാവേളയിലും വച്ചതെന്നാണ് മമ്മൂട്ടി പറഞ്ഞത്. പുതിയ സിനിമയായ റോഷാക്കിന്റെ പ്രമോഷന്റെ ഭാ​ഗമായുള്ള അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ. 

1988ലായിരുന്നു മോഹൻലാലിന്റെ വിവാഹം. ഇതിന്റെ വിഡിയോ ആരാധകർക്കിടയിൽ വലിയ ശ്രദ്ധ നേടിയിട്ടുള്ളതാണ്. വെള്ള ജുബ്ബയും വലിയ ഫെയ്മിന്റെ കണ്ണടയും ധരിച്ചാണ് വിവാഹത്തിന് മമ്മൂട്ടി എത്തിയത്. സംഘം സിനിമയുടെ ലൊക്കേഷനിൽ നിന്നായിരുന്നു അന്ന് മമ്മൂട്ടിയുടെ വരവ്. വർഷങ്ങൾക്കിപ്പുറം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ പൂജ ചടങ്ങിലെ താരത്തിന്റെ ലുക്കും ശ്രദ്ധിക്കപ്പെട്ടിരുന്നു. വെള്ള ഷർട്ടും മുണ്ടും ധരിച്ച് കണ്ണടയും വച്ചായിരുന്നു താരം എത്തിയത്. 

കൂളിങ് ഗ്ലാസ് മാത്രമല്ല വസ്ത്രങ്ങളും അതുപോലെ തന്നെ താരം സൂക്ഷിച്ചുവയ്ക്കുന്നുണ്ട്. 1993ൽ ബോക്സർ മുഹമ്മദ് അലിക്കൊപ്പമുള്ള ചിത്രത്തിൽ മമ്മൂട്ടി ധരിച്ചിരുന്ന ഷർട്ട് അദ്ദേഹം ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് അഭിമുഖത്തിനിടെ സഞ്ജു ശിവറാം പറയുന്നുണ്ട്. 

മമ്മൂട്ടി നായകനായി എത്തുന്ന റോഷാക്ക് നാളെയാണ് റിലീസിന് എത്തുന്നത്. സൈക്കോളജിക്കൽ ത്രില്ലറാണ് ചിത്രം എന്നാണ് പുറത്തുവരുന്ന സൂചനകൾ. ആസിഫ് അലി ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജ​ഗദാസ്, ​ഗ്രേസ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല