ചലച്ചിത്രം

'അവരുടെ ധൈര്യം എന്നെ വിസ്മയിപ്പിക്കുന്നു'; ഇറാനിലെ പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി പ്രിയങ്ക ചോപ്ര

സമകാലിക മലയാളം ഡെസ്ക്

ലോസ് ആഞ്ചലസ്; ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് 22കാരിയ മഹ്‌സ അമിനി കൊലചെയ്യപ്പെട്ടതിനു പിന്നാലെ വലിയ പ്രതിഷേധങ്ങള്‍ക്കാണ് ഇറാന്‍ സാക്ഷിയാവുന്നത്. മുടി മുറിച്ചും ഹിജാബ് കത്തിച്ചും നിരവധി സ്ത്രീകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇപ്പോള്‍ ഇറാനില്‍ പ്രതിഷേധം  നടത്തുന്നവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര. 

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം പിന്തുണ അറിയിച്ചത്. അവകാശത്തിനുവേണ്ടി പോരാട്ടം നടത്തുന്ന അവരുടെ ധൈര്യം തന്നെ വിസ്മയിപ്പിച്ചു എന്നാണ് പ്രിയങ്ക പറയുന്നത്. വര്‍ഷങ്ങളായി അടിച്ചേല്‍പ്പിച്ച നിശബ്ദതയ്ക്കു ശേഷം അവര്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ അത് അഗ്നിപര്‍വതം പോലെയായി. അവരെ ഒരിക്കലും തടയാനാവില്ലെന്നുമാണ് പ്രിയങ്ക കുറിച്ചത്. 

സ്വന്തം ജീവിതത്തെ അപകടത്തിലാക്കിക്കൊണ്ടാണ് പുരുഷാധിപത്യ സമൂഹത്തെ വെല്ലുവിളിച്ചുകൊണ്ട് നിങ്ങള്‍ അവകാശത്തിനായി പോരാടുന്നത്. അതിനെയെല്ലാം തരണം ചെയ്ത് നിങ്ങള്‍ ധൈര്യശാലികളായ സ്ത്രീകള്‍ എല്ലാ ദിവസവും ചെയ്തുകൊണ്ടിരിക്കുകയാണ്. - പ്രിയങ്ക പറഞ്ഞു. പ്രതിഷേധത്തില്‍ എല്ലാവരും പങ്കാളികളാവണമെന്നും താരം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)