ചലച്ചിത്രം

വാടക ഗർഭധാരണം ചട്ടങ്ങൾ മറികടന്നോ? നയൻതാര – വിഘ്നേഷ് ദമ്പതികൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു 

സമകാലിക മലയാളം ഡെസ്ക്

വാടക ഗർഭധാരണത്തിലൂടെ നയൻതാര – വിഘ്നേഷ് ശിവൻ താരദമ്പതികൾക്കു കുഞ്ഞു പിറന്നതിന് പിന്നാലെ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് ആരോഗ്യവകുപ്പ്. വാടക ഗർഭധാരണ ചട്ടങ്ങൾ താരങ്ങൾ മറികടന്നാണോ താരദമ്പതികൾ കുട്ടികളെ സ്വന്തമാക്കിയത് എന്നാണ് അന്വേഷിക്കുന്നത്. 

ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള വാടക ഗര്‍ഭധാരണം ഈ വര്‍ഷം ജനുവരി 25 മുതല്‍ നിയമപരമായി അനുവദനീയമല്ല. 21 – 36 വയസ്സു പ്രായമുള്ള വിവാഹിതയ്ക്കു ഭർത്താവിന്റെ സമ്മതത്തോടെ മാത്രമേ അണ്ഡം ദാനം ചെയ്യാനാകൂ എന്നുമുണ്ട്. ഇത്തരം വ്യവസ്ഥകൾ നിലനിൽക്കേ നയൻതാരയ്ക്കും വി​ഘ്നേഷിനും വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ എങ്ങനെ വാടക ഗർഭധാരണം സാധ്യമാകും എന്ന് പരിശോധിക്കും. ഇതുസംബന്ധിച്ച് തമിഴ്നാട് മെഡിക്കൽ കോളജ് ഡയറക്ടറേറ്റ് താരദമ്പതികളോട് വിശദീകരണം ആവശ്യപ്പെടുമെന്ന് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ പറഞ്ഞു.

അതുകൊണ്ട് ഒരു സിംഗിള്‍ മദര്‍ എന്ന നിലയില്‍ നയന്‍താരയോ, അല്ലെങ്കില്‍ നയന്‍താരയും വിഘ്‌നേഷും ഒന്നിച്ച് ദമ്പതികള്‍ എന്ന നിലയിലോ ഡിസംബര്‍ 2021ന് മുമ്പ് വാടക ഗര്‍ഭധാരണത്തിനായി ഒരു മെഡിക്കല്‍ ക്ലിനിക്കുമായിബന്ധപ്പെട്ടിരിക്കാം. അന്ന് വാണിജ്യപരമായ വാടക ഗര്‍ഭധാരണം അനുവദനീയമായിരുന്നു. എന്നാല്‍ നിലവില്‍ ഒരു സഹായം അല്ലെങ്കില്‍ പരോപകാരം എന്ന നിലയില്‍ മാത്രമേ ഇത് അനുവദിക്കുകയൊള്ളു. ഇതുപ്രകാരം മെഡിക്കല്‍ ചിലവുകള്‍ക്ക് പുറമേ കുഞ്ഞിനെ പ്രസവിക്കുന്ന സ്ത്രീക്ക് മറ്റു സാമ്പത്തിക സഹായമൊന്നും ലഭിക്കുകയില്ല. പുതിയ നിയമം അനുസരിച്ച് വാടക ഗര്‍ഭധാരണം നടത്തുന്ന സ്ത്രീ ദമ്പതികളുമായി ജനിതകബന്ധമുള്ള ആളായിരിക്കുകയും വേണം.

ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായെന്ന സന്തോഷവാർത്ത വിഘ്നേഷാണ് ഇന്നലെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 'നയനും ഞാനും അമ്മയും അപ്പയുമായിരിക്കുന്നു. ഞങ്ങള്‍ക്ക് രണ്ട് ആണ്‍കുട്ടികള്‍ ജനിച്ചിരിക്കുന്നു. പ്രാര്‍ഥനയും പിതാമഹന്‍മാരുടെ ആശിര്‍വാദവും ഒത്തുചേര്‍ന്ന് ഞങ്ങള്‍ക്കായി രണ്ട് കണ്‍മണികള്‍ പിറന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ ഏവരുടേയും അനുഗ്രഹം തേടുന്നു'- വിഘ്‌നേഷ് കുറിച്ചു. ജൂണിലാണു നയൻതാരയും വിഘ്നേഷും വിവാഹിതരായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും