ചലച്ചിത്രം

'മനസ്സു നിറഞ്ഞ സ്‌നേഹമാണ് അവനോട്'; ആസിഫ് അലിയെ പ്രശംസിച്ച് മമ്മൂട്ടി

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയുടെ റോഷാക്ക് മികച്ച വിജയമായി മുന്നേറുകയാണ്. റിവഞ്ച് ത്രില്ലറായി ഇറങ്ങിയ ചിത്രം ആരാധകരുടെ കയ്യടി നേടി. ചിത്രത്തിൽ ആസിഫ് അലിയും അഭിനയിക്കുന്നുണ്ട്. നെ​ഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം മുഖം മറച്ചാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ മുഖം മറച്ച് അഭിനയിക്കാൻ തയാറായതിന് ആസിഫിനോടുള്ള സ്നേഹം പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. 

അബുദാബിയിലെ റോഷാക്ക് സക്‌സസ് സെലിബ്രേഷന് ശേഷം നടന്ന പ്രസ് മീറ്റില്‍ ആസിഫിനോട് അനീതി കാണിച്ചോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആസിഫ് അലിയോട് നീതിയോ അനീതിയോ ഒന്നുമില്ല. ഈ സിനിമയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും മനസ്സു നിറഞ്ഞ സ്‌നേഹമാണ് അവനോട്. ഒരു നടനെ സംബന്ധിച്ചിടത്തോളം ശരീരത്തിനപ്പുറത്തേക്ക് അയാളുടെ മുഖമാണ് പ്രധാനം. ആ മുഖം മറച്ച് അഭിനയിക്കാന്‍ തയ്യാറായ ആളെ മുഖം കൊണ്ട് അഭിനയിച്ച ആള്‍ക്കാരെക്കാള്‍ റെസ്‌പെക്ട് ചെയ്യണം. അയാള്‍ക്ക് ഒരു കയ്യടി വേറെ കൊടുക്കണം എന്നാണ് മമ്മൂട്ടി പറഞ്ഞത്. 

മനുഷ്യന്റെ ഏറ്റവും എക്‌സ്‌പ്രെസീവ് ആയ അവയവമാണ് കണ്ണ്. ആസിഫ് അലിയുടെ കണ്ണുകള്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്, സൂക്ഷിച്ച് നോക്കണം. കണ്ണുകളിലൂടെയാണ് ആസിഫ് ഈ സിനിമയിലുണ്ടെന്ന് ആളുകള്‍ക്ക് മനസിലായത്. അത്രത്തോളം ആ നടന്‍ കണ്ണ് കൊണ്ട് ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കെല്ലാം വികാരം പ്രകടിപ്പിക്കാന്‍ മറ്റ് അവയവങ്ങളെല്ലാമുണ്ടായിരുന്നെങ്കില്‍ ആസിഫിന് കണ്ണ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു കയ്യടി കൂടി ആസിഫിന് കൊടുക്കാം- താരം കൂട്ടിച്ചേർത്തു. 

കണ്ണുകൾ പുറത്തുകാണുന്ന മുഖം മൂടി ധരിച്ചാണ് ആസിഫ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ദിലീപ് എന്ന കഥാപാത്രമായി ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും ആസിഫിന്റെ മുഖം ഒരിക്കലും കാണിക്കുന്നില്ല. കഴിഞ്ഞ ദിവസം ആസിഫിന്റെ കഥാപാത്രത്തിന്റെ പോസ്റ്റർ മമ്മൂട്ടി പുറത്തിറക്കിയിരുന്നു. നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലൂക്ക് ആന്റണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

ലൈംഗികാരോപണത്തില്‍ മോദിയുടെ പേര് പറഞ്ഞാല്‍ നൂറ് കോടി; ശിവകുമാറിനെതിരെ ബിജെപി നേതാവ്

ജി പി ഹിന്ദുജ ബ്രിട്ടനിലെ ഏറ്റവും സമ്പന്നന്‍, ഋഷി സുനകിന്റെ സമ്പത്തിലും വര്‍ധന

'ബുദ്ധിയാണ് സാറെ ഇവന്റെ മെയിൻ!' ഉത്തരക്കടലാസ് കണ്ട് കണ്ണുതള്ളി അധ്യാപിക, അ‍ഞ്ച് മാർക്ക് കൂടുതൽ; വൈറൽ വിഡിയോ

'എകെജി സെന്ററില്‍ എത്തിയപ്പോഴേക്കും സമരം അവസാനിപ്പിച്ചിരുന്നു; സോളാറില്‍ ഇടനിലക്കാരനായിട്ടില്ല'