ചലച്ചിത്രം

'ഇത് സ്റ്റൈലൻ നമ്പി', ആദ്യം പരി‌​ഗണിച്ച ലുക്ക് പുറത്തുവിട്ട് ജയറാം; പൊന്നിയിൻ സെൽവനും വന്തിയതേവനും വിയർത്തേനെയെന്ന് ആരാധകർ

സമകാലിക മലയാളം ഡെസ്ക്

ണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ ബോക്സ് ഓഫിസുകളിൽ ചരിത്രം കുറിച്ച് മുന്നേറുകയാണ്. ചിത്രത്തിലെ ജയറാമിന്റെ കഥാപാത്രം വലിയ കയ്യടി നേടിയിരുന്നു. ആൾവാർകടിയാൻ നമ്പി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. തലമുണ്ഡനം ചെയ്ത് കുടവയറിലാണ് ജയറാം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ഷൂട്ടിങ് സമയത്തെല്ലാം തന്റെ കുടവയറിലേക്കായിരുന്നു മണിരത്നത്തിന്റെ ശ്രദ്ധയെന്ന് താരം തുറന്നു പറഞ്ഞിരുന്നു. എന്നാൽ നമ്പിയ്ക്ക് ആദ്യം നൽകിയ ലുക്ക് ഇങ്ങനെയായിരുന്നില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ആദ്യം പരി​ഗണിച്ച ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് താരം.

സ്റ്റൈലിഷ് ലുക്കിലുള്ള നമ്പിയെയാണ് ചിത്രത്തിൽ കാണുന്നത്. കുടവയർ ഇല്ലാതെ താടിയും മുടിയുമൊക്കെയായി സ്റ്റൈലിഷായാണ് ജയറാമിനെ കാണുന്നത്. എന്തായാലും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ചിത്രം. രസകരമായ കമന്റുകളാണ് പോസ്റ്റിനു താഴെ വരുന്നത്.  

ഈ ലുക്കിൽ വന്നിരുന്നെങ്കിൽ വന്ദിയതേവനും പൊന്നിയിൻ സെൽവനുമെല്ലാം നമ്പിയുടെ മുന്നിൽ പിടിച്ചുനിൽക്കാൻ ഒന്ന് വിയർത്തേനേ എന്നാണ് ഒരാളുടെ കമന്റ്. ബിയർ കുടിച്ച് കുടവയർ വെക്കുന്നതിനു മുൻപുള്ള നമ്പി എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. എന്നാൽ സിനിമയിലെ ലുക്ക് തന്നെയാണ് ഏറ്റവും അനുയോജ്യമെന്നാണ് കൂടുതൽ പേരുടേയും വിലയിരുത്തൽ. കഥാപാത്രത്തിനായി പരി​ഗണിച്ച മറ്റു ലുക്കുകൾ പുറത്തുവിടാനും ആരാധകർ ആവശ്യപ്പെടുന്നുണ്ട്. 

ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പൊന്നിയിൻ സെൽവൻ എന്ന കൃതിയെ അടിസ്ഥാനമാക്കിയാണ് മണിരത്നം രണ്ടുഭാ​ഗങ്ങളുള്ള ചിത്രം ഒരുക്കിയത്. വിക്രം, കാർത്തി, ജയം രവി, തൃഷ, ഐശ്വര്യ റായ് എന്നിവരായിരുന്നു മുഖ്യവേഷങ്ങളിൽ. ജയമോഹൻ, ഇളങ്കോ കുമാരവേൽ എന്നിവരാണ് തിരക്കഥ. എ.ആർ. റഹ്മാനാണ് സം​ഗീതം. 400 കോടിയിലേറെയാണ് ചിത്രം ആ​ഗോളതലത്തിൽ ഇതുവരെ നേടിയത്.

ഈ വാർത്ത കൂടി വായിക്കൂ 

വെബ് സീരിസിലെ അശ്ലീല രം​ഗങ്ങൾ; 'ഏക്താ കപൂർ യുവാക്കളുടെ മനസ്സ് മലിനമാക്കുന്നു', രൂക്ഷവിമർശനവുമായി സുപ്രീംകോടതി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി