ചലച്ചിത്രം

'മോൺസ്റ്ററിലൂടെ ലഭിച്ചത് അപൂർവ അവസരം, ഇങ്ങനെയൊരു പ്രമേയം മലയാളത്തിൽ ആദ്യം'; മോഹൻലാൽ

സമകാലിക മലയാളം ഡെസ്ക്

പുലിമുരുകനു ശേഷം മോഹൻലാലും വൈശാഖും ഒന്നിക്കുന്ന മോൺസ്റ്ററിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററിൽ എത്തുന്നത്. ഇപ്പോൾ ചിത്രത്തെക്കുറിച്ചുള്ള താരത്തിന്റെ വാക്കുകളാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഒരുപാട് സവിശേഷതകള്‍ നിറഞ്ഞ സിനിമയാണ് മോണ്‍സ്റ്റര്‍ എന്നാണ് താരം പറയുന്നത്. മലയാളത്തിൽ ഇങ്ങനെയൊരു പ്രമേയം ആദ്യമായിട്ടായിരിക്കുമെന്നും താരം ഫേയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു. 

എന്നിലെ നടനെ സംബന്ധിച്ചിടത്തോളം ഒരുപാട് സവിശേഷതകള്‍ നിറഞ്ഞ സിനിമയാണ് മോണ്‍സ്റ്റര്‍. ഒരുപാട് സര്‍പ്രൈസ് എലമെന്റുകള്‍ ഈ സിനിമയിലുണ്ട്. പക്ഷേ ഇതിന്റെ പ്രമേയം തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. മലയാളത്തില്‍ ആദ്യമായിരിക്കാം ഇങ്ങനെയൊരു പ്രമേയം ധൈര്യപൂര്‍വ്വം അവതരിപ്പിച്ചിരിക്കുന്നത്. തിരക്കഥയാണ് സിനിമയുടെ താരം. നായകന്‍, വില്ലന്‍ എന്നിങ്ങനെയുള്ള സങ്കല്‍പ്പം ചോദിച്ചാല്‍ തിരക്കഥ തന്നെയാണ് നായകനും വില്ലനും. വളരെ അപൂര്‍വമാണ് ഇത്തരം സിനിമകളില്‍ അഭിനയിക്കാന്‍ ഒരു നടനെന്ന നിലയില്‍ സാധിക്കുന്നത്. ഈ സിനിമയില്‍ അഭിനയിച്ചതില്‍ അതിയായ സന്തോഷമുണ്ട്- മോഹന്‍ലാല്‍ പറഞ്ഞു.

ലക്കി സിങ് എന്ന കഥാപാത്രമായാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. ആക്ഷൻ ത്രില്ലറായിരിക്കും ചിത്രം എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഹണി റോസും തെലുങ്ക് താരം ലക്ഷ്മി മാഞ്ചുവുമാണ് ചിത്രത്തിൽ നായികമാർ. സിദ്ധിഖ്, ലെന, ​ഗണേഷ് കുമാർ, സുദേവ് തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. എഡിറ്റിങ് ഷമീർ മുഹമ്മദ്. സംഗീതം ദീപക് ദേവ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിമാനം ആകാശച്ചുഴിയിൽപ്പെട്ടു, ആടിയുലഞ്ഞ് യാത്രക്കാർ; ഒരു മരണം- വീഡിയോ

യൂക്കാലി നടേണ്ട, മുറിക്കാന്‍ അനുമതി; വനംവകുപ്പിന്റെ വിവാദ ഉത്തരവ് തിരുത്തി

ചിത്രീകരണം തുടങ്ങി രണ്ടാം മാസം ചുവപ്പ് കൊടി; 'രാമയണം' ഷൂട്ടിങ് നിർത്തി

വീട് വെക്കാനായി വയോധിക സ്വരൂക്കൂട്ടിയ പണം കവര്‍ന്നു, സംഭവം കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ

​'ഗുരുവായൂരമ്പല നടയിൽ' വ്യാജൻ സോഷ്യൽമീഡിയയിൽ; കേസെടുത്ത് സൈബർ പൊലീസ്