ചലച്ചിത്രം

'ഒരു പതിറ്റാണ്ട് മുൻപ് ഈ ദിവസം എന്റെ ജീവിതം മാറി'; സിനിമയിൽ ടൊവിനോയ്ക്ക് പത്ത് വയസ്, കുറിപ്പുമായി താരം

സമകാലിക മലയാളം ഡെസ്ക്

സിനിമയിൽ പത്ത് വർഷം തികച്ചിരിക്കുകയാണ് നടൻ ടൊവിനോ തോമസ്. സജീവ് അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയാണ് താരം ആദ്യമായി അഭിനയ രം​ഗത്തേക്ക് എത്തുന്നത്. ആദ്യ സിനിമ പോസ്റ്ററിന്റെ ഓർമകൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. അതിനു പിന്നാലെ സിനിമയിലെ തന്റെ പത്ത് വർഷത്തേക്കുറിച്ചുള്ള താരത്തിന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ആദ്യ സിനിമയ്ക്കുശേഷം തന്റെ ജീവിതം മാറി എന്നാണ് താരം പറയുന്നത്. 

ടൊവിനോയുടെ കുറിപ്പ് വായിക്കാം

ഈ ദിവസം, പത്ത് വർഷങ്ങൾക്ക് മുൻപ് പ്രഭുവിന്റെ മക്കൾ റിലീസ് ചെയ്തു. എന്റെ ജീവിതം മാറി. അതിനുശേഷം ഒരു യാത്രയായിരുന്നു. ആ ദിവസത്തിനു ശേഷം മറ്റൊരു രീതിയിലായിരുന്നു. നടൻ എന്ന നിലയിൽ 43 സിനിമകളിലും ഒരു സിനിമയിൽ സഹസംവിധായകനായും പ്രവർത്തിക്കാനുള്ള ഭാ​ഗ്യം എനിക്കുണ്ടായി. തിരിഞ്ഞു നോക്കുമ്പോൾ, എന്റെ കുടുംബത്തിന്റേയും സുഹൃത്തുക്കുളുടേയും സ്നേഹവും സഹപ്രവർത്തകരുടേയും അഭ്യുദേശകാംക്ഷികളുടേയും പിന്തുണയും ആരാധകരുടേയും സിനിമാപ്രേമികളുടേയും കയ്യടിയുമെല്ലാം ഈ വർഷങ്ങളിൽ എന്നെ അനു​ഗ്രഹീതനാക്കി. അതിന് വിപരീതമായി വിമർശനവും ട്രോളുമെല്ലാം അമ്പരപ്പിച്ചിട്ടുമുണ്ട്. ഈ 10 വർഷത്തിൽ മാത്രമല്ല, എന്റെ ജീവിതത്തിൽ ഏതെങ്കിലും രീതിയിൽ ഭാ​ഗമായിട്ടുള്ള എല്ലാവരോട് ഞാൻ നന്ദി പറയുകയാണ്. എല്ലാ ദിവസവും എനിക്ക് നേട്ടം തന്നെയാണ്, കാരണം എനിക്ക് മുന്നോട്ട് നീങ്ങാനായി. പത്ത് വർഷങ്ങൾ ഏറെ‌ പ്രിയപ്പെട്ടതാണ് പക്ഷേ മുന്നോട്ടു പോകാൻ ഇനിയുമേറെ ഉണ്ടെന്ന് ആത്മാർത്ഥമായി പ്രാതീക്ഷിക്കുന്നു.  ഒരുപാട് പഠിക്കാനും എന്റെ പ്രിയപ്പെട്ടവർക്കായി തിരിച്ചുതരാനും ഏറെയുണ്ട്. സ്നേഹം വന്നുകൊണ്ടിരിക്കട്ടെ, ഞാൻ എന്റെ മികച്ചത് നിങ്ങൾക്ക് തിരിച്ചുതരാം. ഏറെ സ്നേഹത്തോടെ ടോവി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

മർദ്ദിച്ചു എന്നാൽ സ്ത്രീധനത്തിന്റെ പേരിലല്ല; രാജ്യം വിട്ടെന്ന് രാഹുൽ, അമ്മയെ കസ്റ്റഡിയിൽ എടുത്തേക്കും

ഗുജറാത്തിന്റെ അവസാന കളിയും മഴയില്‍ ഒലിച്ചു; സണ്‍റൈസേഴ്‌സ് പ്ലേ ഓഫില്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്