ചലച്ചിത്രം

പഞ്ചാബി ഗായകൻ നിർവെയർ സിങ് വാഹനാപകടത്തിൽ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

പ്രശസ്ത പഞ്ചാബി ​ഗായകൻ നിർവെയർ സിങ് വാഹനാപകടത്തിൽ  മരിച്ചു. 42 വയസായിരുന്നു. ഓസ്ട്രേലിയയിലെ മെൽബണിലാണ് അപകടമുണ്ടായത്. അമിതവേ​ഗതയിൽ എത്തിയ കാർ നിയന്ത്രണംവിട്ട് ജീപ്പിലിടിക്കുകയും ഈ ജീപ്പ് നിർവെയർ സഞ്ചരിച്ചുകൊണ്ടിരുന്ന കാറിൽ പാഞ്ഞുകയറുകയുമായിരുന്നെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

പ്രാദേശികസമയം ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ നിർവെയർ സിങ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ജീപ്പിൽ ഇടിക്കുന്നതിനു മുൻപ് അപകടമുണ്ടാക്കിയ കാർ മറ്റ് രണ്ട് വാഹനങ്ങളെക്കൂടി ഇടിച്ചിരുന്നു.​ ഗായകന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉൾപ്പടെ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

പഞ്ചാബി സം​ഗീത ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് നിർവെയറിന്റെ മരണം. ഒൻപതു വർഷം മുൻപാണ് അദ്ദേഹം ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയത്. ​ഫെറാറി ഡ്രീം, ഹിക്ക് തോക് കേ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റുപ്രധാന ​ഗാനങ്ങൾ. ഇതിൽ ഹിക്ക് തോക് കേ ​ഗുർലേ അക്തറുമായി ചേർന്നാണ് നിർമിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

സാമൂഹ്യമാധ്യമം വഴി പരിചയം, 17കാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ