ചലച്ചിത്രം

'​ഗൂ​ഗിൾ നോക്കി മലയാളം വായിക്കാൻ പഠിച്ചു, ഇപ്പോൾ വായിക്കുന്നത് മോഹൻലാലിന്റെ ഗുരുമുഖങ്ങൾ'; ​ഗുരു സോമസുന്​ദരം, വിഡിയോ

സമകാലിക മലയാളം ഡെസ്ക്

മിന്നൽ മുരളിയൂടെ മലയാളികളുടെ ഹൃദയം കവർന്ന നടനാണ് ​ഗുരു സോമസുന്ദരം. വില്ലൻ വേഷത്തിലെ അദ്ദേഹത്തിന്റെ പ്രകടനം വൻ കയ്യടിയാണ് നേടിയത്. ഇപ്പോൾ മലയാളത്തിൽ കൈനിറയെ അവസരമാണ് ​ഗുരു സോമസുന്ദരത്തെ തേടിയെത്തുന്നത്. കൂടുതൽ മലയാളം സിനിമകൾ ലഭിച്ചതോടെ മലയാളം വായിക്കാൻ പഠിച്ചിരിക്കുകയാണ് താരം. 

​ഗൂ​ഗിൾ നോക്കിയാണ് ​ഗുരു സോമസുന്ദരൻ മലയാളം വായിക്കാൻ പഠിച്ചത്. ഇപ്പോൾ സൂപ്പതാരം മോഹൻലാൽ രചിച്ച ഗുരുമുഖങ്ങൾ എന്ന പുസ്തകം വായിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം.  മലയാളം വായിക്കാൻ പഠിച്ചതിനെ കുറിച്ചുള്ള അനുഭവം ഗുരു സോമസുന്ദരം തന്നെയാണ് വിഡിയോയിലൂടെ പങ്കുവച്ചത്. മലയാളം ഉച്ഛാരണം ശരിയാവാനാണ് ഭാഷ പഠിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. വായിക്കാൻ പഠിച്ച ശേഷം മലയാള സിനിമയിൽ അഭിനയിച്ചപ്പോൾ കാര്യങ്ങൾ കുറച്ചു കൂടെ അനായാസമായി മാറി എന്നും ഗുരു വിഡിയോയിൽ പറയുന്നു. 

​ഗുരു സോമസുന്ദരത്തിന്റെ പുതിയ ചിത്രം നാലാംമുറയുടെ അണിയറ പ്രവർത്തകർ തന്നെയാണ് ആ വീഡിയോ പകർത്തിയത്. ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ. അടുത്തിടെ നാലാംമുറ എന്ന സിനിമക്ക് വേണ്ടി മലയാളം വായിക്കാൻ പഠിച്ചു ഡബ്ബ് ചെയ്യുന്ന ഗുരു സോമസുന്ദരത്തിന്റെ വീഡിയോ വൈറൽ ആയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പുതിയ റെക്കോര്‍ഡ് ഇടുമോ?, 54,000 കടന്ന് വീണ്ടും സ്വര്‍ണവില, ഒറ്റയടിക്ക് ഉയര്‍ന്നത് 560 രൂപ

ബോക്‌സ്‌ഓഫീസ് കുലുക്കാൻ കച്ചമുറുക്കി ചന്തുവും നീലകണ്ഠനും നാ​ഗവല്ലിയും; മലയാള സിനിമയ്‌ക്ക് റീ-റിലീസുകളുടെ കാലം

ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഗര്‍ഭിണിയായ യുവതി കാമുകനൊപ്പം നാടുവിട്ടു; പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴി

'ഫീസ് അടയ്ക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങി'; കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ചത് ഒരുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കളായ 18 വയസ്സുകാര്‍

പശ്ചിമ ഘട്ട മലനിരകളിലെ കാഴ്ചകള്‍ ആസ്വദിക്കാം; പുനലൂര്‍- ചെങ്കോട്ട പാതയിലെ പ്രത്യേക എസി ട്രെയിന്‍ ഇന്നുമുതല്‍ - വീഡിയോ