ചലച്ചിത്രം

'നീയൊക്കെ എന്തിനാടോ ഹിന്ദുക്കളുടെ ഓണം ആഘോഷിക്കുന്നത്'; മറുപടിയുമായി ബിനീഷ് ബാസ്റ്റിൻ, പിന്നാലെ ഭീഷണിയെന്ന് ആരോപണം

സമകാലിക മലയാളം ഡെസ്ക്

ണാശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റിനു താഴെ വന്ന വർ​ഗീയ കമന്റിന് മറുപടിയുമായി നടൻ ബിനീഷ് ബാസ്റ്റിൻ. തുഷാര അജിത് കല്ലായിൽ എന്ന യുവതിയുടെ പേരിലുള്ള അക്കൗണ്ടിൽ നിന്നായിരുന്നു കമന്റ്. നീയൊക്കെ എന്തിനാടോ ഹിന്ദുക്കളുടെ ഓണം ആഘോഷിക്കുന്നത് എന്നാണ് ഇവർ കുറിച്ചത്. എന്നാൽ വൈകാതെ ഇതിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ച് താരം മറുപടിയുമായി എത്തുകയായിരുന്നു.

'നീയൊക്കെ എന്തിനാടോ ഹിന്ദുക്കളുടെ ഓണം ആഘോഷിക്കുന്നത്. ഇത് ക്രിസ്ത്യാനിയുടെയും മുസ്ലീമിന്റെയും ആഘോഷമല്ല. ഇന്നലെ മുസ്ലിം പെൺകുട്ടികളുടെ ഓണത്തിന്റെ പരിപാടികളിൽ ആടലും ഡാൻസും ചാട്ടവുമൊക്കെ കണ്ടപ്പോൾ ഇന്ത്യ എന്ന ഹിന്ദു രാഷ്ട്രം ഇസ്ലാമിക രാഷ്ട്രം എന്നായി പോയോ എന്നൊരു തോന്നൽ'- എന്നാണ് അവർ കുറിച്ചത്. 'ടീമേ.. ഓണം മലയാളികളുടെ ദേശിയ ഉത്സവമാണ്. ഞങ്ങൾ ആഘോഷിക്കും. ബിനിഷ് ബാസ്റ്റിനും അനസ് പാണാവള്ളിയും സാലു കുമ്പളങ്ങിയും ഞങ്ങൾ ചങ്കുകളാണ്. ഇവിടെ വർഗീയത പുലമ്പാൻ ആളെ ആവശ്യമില്ല. വർഗിയത തുലയട്ടെ' എന്നാണ് താരം മറുപടി നൽകിയത്. 

അതിനു പിന്നാലെ തുഷാര തന്നെ വിളിച്ച് ഭീഷണിപ്പെടുത്തുന്നു എന്ന ആരോപണവുമായി ബിനീഷ് എത്തി. കോൾ റെക്കോർഡ് പങ്കുവച്ചാണ് താരം ആരോപണവുമായി എത്തിയത്. തന്റെ അക്കൗണ്ട് അല്ലെന്നും വ്യാജ അക്കൗണ്ടാണെന്നുമാണ് ബിനീഷിനോട് ഇവർ പറഞ്ഞത്. പോസ്റ്റ് പിൻവലിച്ച് ക്ഷമാപണം നടത്തണം എന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ സൈബർ പൊലീസിൽ പരാതി നൽകാനാണ് ബിനീഷ് മറുപടിയായി പറഞ്ഞത്. പോസ്റ്റ് നീക്കം ചെയ്യില്ലെന്ന് പറഞ്ഞതോടെ താരത്തോട് മോശം രീതിയിൽ സംസാരിക്കുന്നതും ഇതിൽ കേൾക്കാം. നിരവധി പേരാണ് ബിനീഷിന് പിന്തുണയുമായി രം​ഗത്തെത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

രാഹുലിന്റെ കാറില്‍ രക്തക്കറ, പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ നിര്‍ണായക തെളിവ്; ഫോറന്‍സിക് പരിശോധന

ഇടുക്കിയിലെ മലയോര മേഖലയിൽ രാത്രി യാത്രയ്ക്ക് നിരോധനം; വിനോദ സഞ്ചാരത്തിനും നിയന്ത്രണം

ഇനി വെറും മാക്സ് അല്ല, ഡോ.മാക്സ്; പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി അമേരിക്കയിലെ സർവകലാശാല

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍