ചലച്ചിത്രം

ഉണ്ണി മുകുന്ദന്റെ 'മാളികപ്പുറം'; ഗണപതിഭഗവാന് തേങ്ങയുടച്ച് ചിത്രീകരണം തുടങ്ങിയെന്ന് താരം

സമകാലിക മലയാളം ഡെസ്ക്

ണ്ണി മുകുന്ദൻ നായകനായി എത്തുന്ന മാളികപ്പുറം സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. എരുമേലി ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ വച്ചു നടന്ന പൂജകൾക്കുശേഷം സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. 

വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻ താരനിരയാണ് ഒന്നിക്കുന്നത്. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേഷ് പിഷാരടി, സമ്പത്ത് റാം, ദേവാനന്ദ, ശ്രീപഥ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. അയ്യപ്പസ്വാമിയുടെ അനുഗ്രഹം കൊണ്ടാണ് ചിത്രത്തിന്റെ ഭാ​ഗമാകാൻ കഴിഞ്ഞതെന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്. 

ഉണ്ണി മുകുന്ദന്റെ കുറിപ്പ്

എന്റെ പുതിയ സിനിമ ഇന്ന് തുടങ്ങി. 
“മാളികപ്പുറം“ എന്നാണ് പേര്. #Malikappuram 
എന്റെ മല്ലുസിംഗിന്റെ പ്രൊഡ്യൂസറും ജേഷ്ഠ സഹോദരനുമായ ആന്റോ ചേട്ടന്റെ ഒരു വലിയ സ്വപ്നമാണ് ഈ സിനിമ, മാമാങ്കം സിനിമ പ്രൊഡ്യൂസ് ചെയ്ത വേണു ചേട്ടനും ഇതിന്റെ നിർമാണ പങ്കാളി ആണ്. എനിക്ക് ഇതിന്റെ  ഭാഗമാകാൻ കഴിഞ്ഞത് അയ്യപ്പസ്വാമിയുടെ അനുഗ്രഹം കൊണ്ടാണ്. 
വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം എഴുതിയിരിക്കുന്നത് അഭിലാഷ് പിള്ള ആണ്. ഛായാഗ്രഹണം വിഷ്ണു നമ്പൂതിരി. സംഗീതം രഞ്ജിൻ രാജ്. 
എരുമേലി ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ വച്ചായിരുന്നു പൂജ. പൂജക്ക് ശേഷം ഗണപതിഭഗവാന് തേങ്ങയുടച്ച്  മധുരം വിതരണം ചെയ്തു ചിത്രീകരണം ആരംഭിച്ചു.  
സ്വാമി ശരണം! 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

കുറ്റാലത്ത് മിന്നല്‍ പ്രളയം; ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു; ജീവനും കൊണ്ടോടി വിനോദ സഞ്ചാരികള്‍; വീഡിയോ

'സർജറി വിജയം, അവനും ഞങ്ങളും ഹാപ്പി': മകന്റെ ആരോ​ഗ്യത്തേക്കുറിച്ച് നടൻ അമൽ രാജ്ദേവ്

കോട്ടയത്തിന്റെ കിഴക്കന്‍ മേഖലകളില്‍ കനത്ത മഴ; മീനച്ചിലാറിന്റെ കൈവഴികളില്‍ ജലനിരപ്പ് ഉയര്‍ന്നു

ബ്രിട്ടാസ് വിളിച്ചത് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന്; യുഡിഎഫ് പ്രതീക്ഷിച്ച റിസള്‍ട്ട് ഉണ്ടായി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍