ചലച്ചിത്രം

'അവർക്കെന്റെ സൗഹൃദം വേണമെന്നു പറഞ്ഞു, പ്രമുഖ സംവിധായകരും നിർമാതാക്കളും ലൈം​ഗിക താൽപ്പര്യത്തോടെ സമീപിച്ചു'; നടി

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ കാസ്റ്റിങ് കൗച്ച് അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ഷമാ സിക്കന്ദർ. ലൈം​ഗിക താത്പര്യത്തോടെ തന്നെ സമീപിച്ചവരിൽ പ്രമുഖരായ നിർമാതാക്കളും സംവിധായകരുമുണ്ടെന്നാണ് ഷമ തുറന്നു പറഞ്ഞത്. സുഹൃത്താകണമെന്ന ആ​ഗ്രഹം പറഞ്ഞാണ് ഇവർ സമീപിച്ചിരുന്നത്. ജോലി നൽകുന്നതിനു പകരമായി സെക്സ് ആവശ്യപ്പെടുന്നത് ഏറ്റവും വൃത്തികെട്ട കാര്യമാണെന്നും ബോളിവുഡ് ലൈഫ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഷമാ പറഞ്ഞു. 

ഇന്‍ഡസ്ട്രി ഇപ്പോള്‍ ഒരുപാട് മാറി. നല്ല രീതിയില്‍ തന്നെ. ചെറുപ്പക്കാരായ നിര്‍മാതാക്കള്‍ വളരെ അധികം പ്രൊഫഷണലാണ്. അവര്‍ ആളുകളോട് ബഹുമാനത്തോടെയാണ് പെരുമാറുന്നത്. ജോലി തരാന്‍ സെക്‌സ് വേണമെന്ന ചിന്ത അവര്‍ക്കില്ല. മുന്‍പ് എന്റെ സുഹൃത്താവണം എന്നു പറഞ്ഞ നിര്‍മാതാക്കളുണ്ട്. ഒന്നിച്ചു ജോലി ചെയ്യാതെ എങ്ങനെ സുഹൃത്തുക്കളാകും എന്നു ഞാന്‍ ചിന്തിച്ചിട്ടുണ്ട്. ജോലിക്കു പകരെ സെക്‌സ് ആവശ്യപ്പെടുന്നത് ഏറ്റവും മോശം കാര്യമായാണ് എനിക്ക് തോന്നുന്നത്. ചില നിര്‍മാതാക്കളും സംവിധായകരും ഇന്‍ഡസ്ട്രിയിലെ പ്രമുഖരായിരുന്നു.അതിഭീകരമായി അരക്ഷിതബോധമുള്ളവരാകും അങ്ങനെ ചെയ്യുന്നത്. നേരായ രീതിയിൽ ഒരു സ്ത്രീയുടെ ഹൃദയം കീഴടക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിന്റെ ഒരു കണിക പോലും അത്തരക്കാർക്കില്ലെന്നാണ് ഇത് കാണിക്കുന്നത്. ഷമാ പറഞ്ഞു. 

എന്നാൽ കാസ്റ്റിങ് കൗച്ച് ബോളിവുഡിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ലെന്നും ഷമ ചൂണ്ടിക്കാട്ടി. കൂടാതെ ബോളിവുഡിനെ മോശം സ്ഥലമായി കാണാനാകില്ലെന്നും നിരവധി മികച്ച വ്യക്തികളെ ഇവിടെ കണ്ടുമുട്ടാൻ സാധിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ആമിർ ഖാനും മനീഷ കൊയ്രാളയും മുഖ്യവേഷങ്ങളിലെത്തിയ മൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് എത്തിയ താരമായ ഷമാ സിക്കന്ദർ. പ്രേമം അ​ഗ്​ഗൻ, അൻഷ്, ധൂം ധഡ്ക തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചു. കൂടാതെ സീരിയലിലൂടെയും ശ്രദ്ധയയാണ് താരം. ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു കാമുകനായ ജയിംസ് മിലിറോണുമായുള്ള നടിയുടെ വിവാഹം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു