ചലച്ചിത്രം

സാമന്തയല്ല, പകരം മലൈക അറോറ; പുഷ്പ രണ്ടിൽ ചുവടുവയ്ക്കാൻ ബോളിവുഡ് സുന്ദരി 

സമകാലിക മലയാളം ഡെസ്ക്

ല്ലു അർജുൻ നായകനായി എത്തിയ പുഷ്പ വൻ ഹിറ്റായിരുന്നു. തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും ചിത്രം കയ്യടി നേടി. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ. അതിനിടെ രണ്ടാം ഭാ​ഗത്തിൽ നടി മലൈക അറോറ സാന്നിധ്യമറിയിക്കുമെന്നാണ് വിവരം. രണ്ടാം ഭാ​ഗത്തിലെ നൃത്തരം​ഗത്തിൽ എത്തുന്നത് മലൈകയാണെന്നാണ് റിപ്പോർട്ടുകൾ.   

പുഷ്പയുടെ ആദ്യഭാഗത്തിൽ നടി സാമന്തയായിരുന്നു ഡാൻസ് നമ്പറിൽ എത്തിയത്. സാമന്ത ചുവടുവച്ച  'ഓ അണ്ടവാ' എന്ന ഗാനം ഏറെ ശ്രദ്ധനേടുകയും ചെയ്തു. മണിരത്‌നം ചിത്രം ദിൽസേയിലെ 'ചയ്യ ചയ്യ', സൽമാൻ ഖാന്റെ 'മുന്നി ബദ്നാമുഹൂയി', അക്ഷയ് കുമാറിന്റെ 'അനാർക്കലി ഡിസ്‌കോ ചാലി', പവൻ കല്യാണിന്റെ 'കെവ്വു കേക്ക' തുടങ്ങി നിരവധി ഡാൻസ് നമ്പറുകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് മലൈക. 

സംവിധായകൻ സുകുമാർ ആണ് പുഷ്പ ഒരുക്കിയത്. രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നായിരുന്നു. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അർജുൻ എത്തിയത്. മലയാളതാരം ഫഹദ് ഫാസിലാണ് വില്ലനായി എത്തിയത്. 

രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം കഴിഞ്ഞ മാസമാണ് ആരംഭിച്ചത്. 100 ദിവസമാണ് അല്ലു അർജുൻ ചിത്രത്തിനായി നീക്കിവെച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു