ചലച്ചിത്രം

'കല്യാണ വിഡിയോ അല്ല, നെറ്റ്ഫ്ളിക്സിലൂടെ വരുന്നത് നയൻതാരയുടെ ജീവിതം'; ​ഗൗതം മേനോൻ

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സുന്ദരി നയൻതാരയുടേയും സംവിധായകൻ വിഘ്നേഷ് ശിവന്റേയും വിവാഹം വൻ ആഘോഷമായിരുന്നു. നെറ്റ്ഫ്ളിക്സിലൂടെ എത്തുന്ന വിവാഹ വിഡിയോയ്ക്കായി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. സംവിധായകൻ ​ഗൗതം വാസുദേവ് മേനോൻ ആണ് ഇത് സംവിധാനം ചെയ്യുക എന്നും വാർത്തകളുണ്ടായിരുന്നു. ഇപ്പോൾ വിവാഹവിഡിയോയെ കുറിച്ചുള്ള ​ഗൗതം മേനോന്റെ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്. 

വിവാഹ വിഡിയോ മാത്രമായിരിക്കില്ലെന്നും നയൻതാരയുടെ ജീവിതമായിരിക്കും 'നയൻതാര : ബിയോണ്ട് ദ ഫെയറിടെയില്‍' എന്നാണ് ​ഗൗതം പറയുന്നത്. പലരും ആദ്യം വിചാരിച്ചത് ഞാൻ അവരുടെ വിവാഹ സിനിമ സംവിധാനം ചെയ്യുന്നു എന്നാണ്.  എന്നാല്‍ ഇത് നയൻതാരയുടെ ഇതുവരെയുള്ള ജീവിതത്തെ കുറിച്ചാണ്. അവരെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കാൻ ഒരു കാരണമുണ്ട്. അവരുടെ കുട്ടിക്കാലം മുതല്‍ ഇന്നുവരെയുള്ള യാത്രയിലെ എല്ലാ കാര്യങ്ങളും ഞങ്ങള്‍ ഉള്‍പ്പെടുത്തുന്നുണ്ട്.  അവരുടെ ബാല്യകാല ചിത്രങ്ങള്‍ നിങ്ങള്‍ക്ക് കാണാനാകും, അവരുടെ ഓര്‍മകളും. വിഘ്‍നേശ് ഇതിന്റെ ഭാഗമാണ്. ഞങ്ങള്‍ അതിന്റെ ജോലികളിലാണ്.- ​ഗൗതം മേനോൻ പറഞ്ഞു. 

നയൻതാര: ബിയോണ്ട് ദി ഫെയറിടെയിലിന്റെ പ്രെമോ നെറ്റ്ഫ്ളിക്സ് നേരത്തെ പുറത്തുവിട്ടിരുന്നു. നയൻതാരയും വി​ഗ്നേഷും സംസാരിക്കുന്ന ഭാ​ഗങ്ങളാണ് പ്രൊമോയിൽ ഉൾപ്പെടുത്തിയിരുന്നത്. ജൂൺ 9ന് മഹാബലിപുരത്ത് വച്ചായിരുന്നു താരവിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹത്തിൽ തമിഴിലേയും ബോളിവുഡിലേയും അടക്കം വമ്പൻ താരങ്ങളാണ് എത്തിയത്.ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാൻ വിവാഹത്തിൽ പങ്കെടുത്തു. കൂടാതെ രജനീകാന്ത്, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കമൽഹാസൻ, വിജയ്, ചിരഞ്ജീവി, സൂര്യ, അജിത്ത് കുമാർ, കാർത്തി തുടങ്ങിയ തമിഴ് സിനിമയിലെ മുൻനിര താരങ്ങളെല്ലാം നയൻസ്- വിക്കി വിവാഹത്തിൽ പങ്കെടുത്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു