ചലച്ചിത്രം

നിത്യ ദാസിന്റെ തിരിച്ചുവരവ്; പേടിപ്പിക്കാൻ പള്ളിമണി, ടീസർ

സമകാലിക മലയാളം ഡെസ്ക്

രു കാലത്ത് മലയാളത്തിൽ നിറഞ്ഞു നിന്നിരുന്ന നിത്യ ദാസ് മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. പള്ളിമണി എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങിവരവ്. സൈക്കോ ഹൊറര്‍ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രത്തിൽ നിത്യയ്ക്കൊപ്പം ശ്വേത മേനോനും കൈലാഷും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

നിത്യ ദാസിന്റെ ഭർത്താവിന്റെ വേഷത്തിലാണ് കൈലാഷ് എത്തുന്നത്. ​ഗർഭിണിയായ നിത്യയും കുടുംബവും ഒരു സ്ഥലത്ത് അകപ്പെട്ടു പോകുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. വിക്ടോറിയ എന്ന കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിക്കുന്നത്. ഭയവും നിഗൂഡതയും നിറക്കുന്ന ടീസർ ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്. 

അനില്‍ കുമ്പഴയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിയൻ ചിത്രശാലയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശ്രീജിത്ത് രവിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സജീഷ് താമരശേരിയാണ് ചിത്രത്തിന്റെ കലാസംവിധാനം നിർവഹിക്കുന്നത്. രതീഷ് പല്ലാട്ടാണ് ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനര്‍.'കുഞ്ഞിക്കൂനൻ', 'നരിമാൻ', 'കൺമഷി', 'ബാലേട്ടൻ' തുടങ്ങിയ സിനിമകളിൽ നിത്യ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും നടി ഭാഗമായിട്ടുണ്ട്. വിവാഹ ശേഷം നിത്യ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

എസ്ബിഐയില്‍ തൊഴിലവസരം, 12,000 പേരെ നിയമിക്കും; 85 ശതമാനവും എന്‍ജിനീയറിങ് ബിരുദധാരികള്‍

ലയങ്ങളില്‍ സുരക്ഷിതമായി ഉറങ്ങാനുള്ള സാഹചര്യം ഉറപ്പാക്കും; തോട്ടം മേഖലയില്‍ മാര്‍ഗനിര്‍ദ്ദേശങ്ങളിറക്കി തൊഴില്‍ വകുപ്പ്

കണ്ടാല്‍ ബിസിനസുകാരന്‍!; 110 ദിവസത്തിനിടെ 200 വിമാനയാത്രകള്‍; ഒടുവില്‍ കുടുങ്ങി

'മേലാള മനോഭാവങ്ങളുടെ പഴകി നാറുന്ന ഭാണ്ഠക്കെട്ടുകൾ; ഗുരുത്വമുള്ള മകനേ, നന്നായി വരട്ടെ'