ചലച്ചിത്രം

'രോ​ഗം മൂർധന്യാവസ്ഥയിലാണ്, കരൾ മാറ്റിവയ്ക്കണം'; നിറകണ്ണുകളോടെ അപേക്ഷയുമായി നടൻ വിജയൻ കാരന്തൂർ

സമകാലിക മലയാളം ഡെസ്ക്

ലയാളികൾക്ക് ഏറെ പരിചിതനായ നടനാണ് വിജയൻ കാരന്തൂർ. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾക്ക് അദ്ദേഹം ജീവൻ നൽകിയിട്ടുണ്ട്. ഇപ്പോൾ തന്റെ ആരോ​ഗ്യസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ  അഞ്ചുവർഷമായി കരൾരോ​ഗത്തിന് ചികിത്സയിൽ കഴിയുകയായിരുന്നു വിജയൻ കാരന്തൂർ. മൂന്നു മാസമായി രോ​ഗ്യം മൂർധന്യാവസ്ഥയിലാണ്. കരൾ മാറ്റിവയ്ക്കുകയാണ് ഏക പോംവഴി എങ്കിലും കരൾ ദാതാവിനെ കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ്. ഒരു ദാതാവിനെ കണ്ടെത്താൻ സഹായിക്കണം എന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്. 

പ്രിയപ്പെട്ടവരേ , കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ ഗുരുതരമായ കരൾ രോഗത്താൽ ബുദ്ധിമുട്ടനുഭവിച്ചു വരികയാണ്. ചികിത്സക്കായി നല്ലൊരുതുക ചെലവിടേണ്ടിയും വന്നു. കഴിഞ്ഞ മൂന്നു മാസമായി രോഗം മൂർദ്ധന്യാവസ്ഥയിലാണ്. ലിവർ ട്രാൻസ് പ്ലാന്റേഷൻ മാത്രമാണ് ഏക പോംവഴി. ഒരു കരൾ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിൽ . തട്ടി എന്റെ ശുഭാപ്തിവിശ്വാസം തകർന്നടിയുന്നു. ആയതിനാൽ ഇത് സ്വന്തം കാര്യമായെടുത്തു കൊണ്ടു ഒരു ദാതാവിനെ കണ്ടെത്താൻ എന്നെ സഹായിക്കുകയും, എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ ഞാനപേക്ഷിക്കുന്നു.- വിജയൻ കാരന്തൂർ കുറിച്ചു. 

o+ ബ്ല​ഗ് ​ഗ്രൂപ്പിലുള്ള കരളാണ് അദ്ദേഹത്തിനു വേണ്ടത്. ഇതിനോടകം നിരവധി പേരാണ് അദ്ദേഹത്തിന്റെ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. സഹായവാ​ഗ്ദാനവും പ്രാർത്ഥനകളുമായി നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റ് ചെയ്യുന്നത്. നടകത്തിലും സജീവമായ വിജയൻ സംവിധായകൻ, പരിശീലകൻ തുടങ്ങിയ മേഖലകളിലും ശ്രദ്ധനേടിയിട്ടുണ്ട്. 1973-ൽ പുറത്തിറങ്ങിയ മരം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്