ചലച്ചിത്രം

"ഫ്രാങ്കോയുടെ കഴുത്തിൽ പുഴുവരിച്ച് തുടങ്ങിയ ഒരു വ്രണമുണ്ട്, രക്ഷിക്കാൻ കഴിയുമോ"; സഹായം അഭ്യർത്ഥിച്ച് മീനാക്ഷി, കുറിപ്പ്  

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ക്രൂരമായ പീഡ‍നങ്ങളാണ് നായ്ക്കൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ഒരുവശത്ത് നായ ആക്രമിച്ച് നിരവധിപ്പേർ ആശുപത്രിയിലെത്തുപ്പോൾ മറുവശത്ത് നിരപരാധികളായ ഒരുപാട് മിണ്ടാപ്രാണികൾ ക്രൂരതകൾക്ക് ഇരയാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബാലതാരമായ മീനാക്ഷിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധനേടുന്നത്. തന്റെ നാട്ടിലെ 'ഫ്രാങ്കോ' എന്ന നായയെക്കുറിച്ചാണ് മീ‌നാക്ഷിയുടെ കുറിപ്പ്. അവശനിലയിലായ നായയെ സഹായിക്കാൻ ഏതെങ്കിലും മൃഗസ്നേഹികളുടെ സംഘടനയ്ക്ക് കഴിയുമോ എന്ന് തിരക്കിയാണ് പോസ്റ്റ്. 

മീനാക്ഷിയുടെ ഫേസ്ബുക്ക് കുറിപ്പ് 

ഇത് ഞങ്ങളുടെ നാട്ടിലെ ഒരു പാവം നായുടെ ഇന്നത്തെ അവസ്ഥയാട്ടോ ... ഫ്രാങ്കോ എന്നാണേ ഇവന്റെ  പേര് എല്ലാർക്കും ഏറെ  പ്രിയപ്പെട്ടവൻ. എന്നും ഞാൻ കാണുന്നത് കൊണ്ടാണോന്നെനിക്കറിയില്ലഎനിക്കും ഒരുപാട് ഇഷ്ടാണേ ഇവനെ  ശാന്തസ്വഭാവി ...ഒന്നിനെയും ഉപദ്രവിക്കില്ല ... മറ്റ് നായ്ക്കൾ സ്വന്തം ഭക്ഷണം എടുക്കാൻ വന്നാലും ശാന്തതയോടെ മാറി നില്ക്കും ... പക്ഷെ ഉണ്ടല്ലോ ഇപ്പോൾ ഇവന്റെ അവസ്ഥ ശെരിക്കും സങ്കടകരമായ രീതിയിലാണ് ... എന്തോ കഴിച്ചപ്പോ എല്ല് തൊണ്ടയിൽ കുടുങ്ങിയതാണോ ന്നാ എന്റെ സംശയം  .. കഴുത്തിൽ പുഴുവരിച്ച് തുടങ്ങിയ ഒരു വ്രണവും കാണാനുണ്ടെട്ടോ .. പ്രതിരോധ കുത്തിവെയ്പ്പും മറ്റും എടുത്തിട്ടുള്ളതാണേ അതെനിക്കുറപ്പാ ഞങ്ങടെ നാട്ടിലെ എല്ലാ നായ്ക്കൾക്കും കഴിഞ്ഞ ദിവസം പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയിരുന്നു. എന്തായാലും ആ കൂട്ടത്തിൽ ഇവനും കിട്ടിയിട്ടുണ്ട് ... മൃഗസ്നേഹികളുടെ ഏതെങ്കിലും സംഘടനയ്ക്ക് ഈ നായെ രക്ഷിക്കാൻ കഴിയുമോ ... കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ കിടങ്ങൂർ പാദുവ Jn... (കോട്ടയം.. മണർകാട് ..അയർക്കുന്നം ... പാദുവ)

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു; 100 പവന്‍ കവര്‍ന്നു