ചലച്ചിത്രം

"ഞങ്ങളുടെ കൂട്ടിലെ വാനമ്പാടി പറന്നുയരുകയാണ്"; സം​ഗീതം പഠിക്കാൻ പ്രാര്‍ത്ഥന ലണ്ടനിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമകളിലടക്കം നിരവധി ​ഗാനങ്ങൾ ആലപിച്ച് ശ്രദ്ധനേടിക്കഴിഞ്ഞു അഭിനേതാക്കളായ ഇന്ദ്രജിത്തിന്റെയും പൂര്‍ണ്ണിമയുടേയും മകളായ പ്രാർത്ഥന ഇന്ദ്രജിത്ത്. ബോളിവുഡിലടക്കം സാന്നിധ്യമറിയിച്ച പ്രാർത്ഥന ഇപ്പോഴിതാ സംഗീതത്തില്‍ ഉപരിപഠനത്തിനായി വിദേശത്തേക്ക് പോയിരിക്കുകയാണ്. ലണ്ടനിലെ ഗോള്‍ഡ്‌സ്മിത്ത് സർവകലാശാലയിലാണ് പ്രാര്‍ത്ഥന ബിരുദത്തിന് ചേര്‍ന്നത്.

‌''ഞങ്ങളുടെ കൂട്ടിലെ വാനമ്പാടി അവളുടെ സംഗീത സ്വപ്ന ലോകത്തേക്ക് പറന്നുയരുകയാണ്'', എന്ന് കുറിച്ച് മകളുടെ സന്തോഷനിമിഷം ഇന്ദ്രജിത്തും പൂര്‍ണ്ണിമയും സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു. ഷൂട്ടിങ്ങിനായി ലണ്ടനിലെത്തിയ ഇന്ദ്രജിത് മകളെ വരവേല്‍ക്കാനായി എയർപോർട്ടിൽ എത്തിയിരുന്നു. ''പാത്തു നിനക്ക് സ്വപ്‌നങ്ങള്‍ പിന്തുടരാനുള്ള ഒരു മികച്ച ഘട്ടമായി മാറട്ടെ. ഈ ഘട്ടത്തില്‍ നമ്മള്‍ ഒരുമിച്ചായതില്‍ ഞാന്‍ സന്തുഷ്ടനാണ്. നിന്നില്‍ എന്നും അച്ഛന്‍ അഭിമാനം കൊള്ളുന്നു. അമ്മയും അച്ഛനും നച്ചുവും വീട്ടില്‍ നിന്റെ പാട്ടുകള്‍ മിസ്സ് ചെയ്യും. ഉയരത്തില്‍ പറക്കുക, ദൈവം അനുഗ്രഹിക്കട്ടെ'' ഇന്ദ്രജിത്ത് കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി