ചലച്ചിത്രം

'അമ്മ പറയാറുള്ളതുപോലെ ‘മരിച്ചാലും ഞാൻ നിന്റെ കൂടെയുണ്ട്’ എന്ന വിശ്വാസത്തിലാണ്'; വേദന പങ്കുവച്ച് യദു കൃഷ്ണൻ

സമകാലിക മലയാളം ഡെസ്ക്

മ്മയുടെ വിയോ​ഗ വാർത്ത പങ്കുവച്ച് സിനിമ- സീരിയൽ താരം യദു കൃഷ്ണ. ദിവസങ്ങൾക്ക് മുൻപാണ് യദുകൃഷ്ണന്റെ അമ്മ മരിക്കുന്നത്. അമ്മയുടെ വേർപാടിന്റെ ദുഃഖം പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. അറിവായക്കാലം മുതൽ തന്റെ ശാരീരികവും മനസികവുമായ ശക്തി അമ്മയായിരുന്നവെന്നാണ് യദു കുറിക്കുന്നത്. അമ്മ പറയാറുള്ളതുപോലെ ‘മരിച്ചാലും ഞാൻ നിന്റെ കൂടെയുണ്ട്’ എന്ന വിശ്വാസത്തിലാണ് ഇനിയുള്ള ഓരോ ദിവസവും എന്നും താരം കുറിച്ചു. 

യദു കൃഷ്ണന്റെ കുറിപ്പ്

എന്റെ അമ്മയുടെ വാത്സല്യവും സ്നേഹവും ഇനി ഓർമകളിൽ മാത്രം. അമ്മ ഞങ്ങളെ വിട്ടുപോയിട്ടു ഇന്ന് 5 ദിവസമായി. അറിവായക്കാലം മുതൽ എന്റെ ശാരീരികവും മനസികവുമായ ശക്തി അമ്മയായിരുന്നു. ഊണിലും ഉറക്കത്തിലും എന്നെപറ്റി ചിന്തിച്ചിരുന്ന ഒരേയൊരാൾ. 
യാത്ര പോകുമ്പോൾ ഒരുമണിക്കൂർ ഇടവിട്ട് വരുന്ന ആ കോൾ, ‘എവിടെ എത്തി മോനെ’ എന്ന ചോദ്യം, ‘നീ വല്ലതും കഴിച്ചോ’ എന്ന കരുതൽ. ഞാൻ ചെയ്തിരുന്ന ഓരോ കഥാപാത്രങ്ങളും കണ്ടിട്ട് എനിക്ക് തന്നിരുന്ന ഉർജം. എല്ലാത്തിനും ഉപരി എന്റെ അമ്മയുടെ സാമിപ്യം. അതൊന്നും ഇനി ഇല്ല എന്നോർക്കുമ്പോൾ.... അമ്മ പറയാറുള്ളതുപോലെ ‘മരിച്ചാലും ഞാൻ നിന്റെ കൂടെയുണ്ട്’ എന്ന വിശ്വാസത്തിലാണ് ഇനിയുള്ള ഓരോ ദിവസവും. അമ്മക്ക് ഒരായിരം ഉമ്മ. ആത്മാവിന്റെ നിത്യശാന്തിക്കായി എല്ലാവരും പ്രാർഥിക്കണം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്