ചലച്ചിത്രം

'ഇഷ്ടപ്പെട്ട നടനൊപ്പം അഭിനയിക്കാൻ അവസരം കിട്ടിയാൽ മലയാളം പഠിക്കും'; തുറന്ന് പറഞ്ഞ് സാമന്ത

സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമയിൽ അഭിനയിക്കാനുള്ള ആ​ഗ്രഹം തുറന്ന് പറഞ്ഞ് സാമന്ത. മലയാളത്തിൽ ഉള്ളവരെല്ലാം വളരെ മികച്ച അഭിനേതാക്കളാണ്. മലയാള സിനിമയും അതിലെ അഭിനേതാക്കളും തന്നിൽ വലിയ സ്വാധീനം ചെലുത്തുണ്ടെന്നും താരം തന്റെ പുതിയ ചിത്രം 'ശാകുന്തള'ത്തിൻറെ പ്രചാരണത്തിന് കൊച്ചിയിൽ എത്തിയപ്പോൾ പറഞ്ഞു.

'അഭിനയം മറക്കുമ്പോഴും ആവർത്തന വിരസത തോന്നുമ്പോഴും കാണുന്നത് മലയാളം സിനിമകളാണ്. സൂപ്പർ സ്യൂലക്‌സിലെ ഫഹദിന്റെ അഭിനയം കണ്ട് ഞാൻ ഞെട്ടിപ്പോയി. അദ്ദേഹത്തിന്റെ അഭിനയത്തിൽ പ്രഫഷണലിസം ഉണ്ടായിരുന്നു. മലയാളികൾ എല്ലാവരും ബോൺ ആക്ടേഴ്സ് ആണ്' സാമന്ത പറഞ്ഞു. 

'എന്റെ അമ്മ ആലപ്പുഴയിൽ നിന്നാണ്. എന്താണ് മലയാളം പഠിപ്പിക്കാത്തതെന്ന് എപ്പോഴും അമ്മയോട് ചോദിക്കാറുണ്ട്. ഹൈദരാബാദിൽ ശാകുന്തളത്തിന്റെ ചിത്രീകരണത്തിനിടെ ദേവിൽ നിന്നും ചില മലയാളം വാക്കുകൾ പഠിച്ചു'. 
മലയാളത്തിൽ തനിക്ക് ഇഷ്ടപ്പെട്ട ആക്‌ടറിന്റെ കൂടെ അഭിനയിക്കാൻ അവസരം കിട്ടിയാൽ മലയാളം പഠിച്ച് സ്വന്തമായി ഡബ് ചെയ്യുമെന്നും താരം കൂട്ടിച്ചേർത്തു. ​ഗുണ ശേഖർ സംവിധാനം ചെയ്യുന്ന ശാകുന്തളം ഏപ്രിൽ 14നാണ് തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൽ ദേവ് മോഹൻ ആണ് നായകൻ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

മുഖത്തെ കരിവാളിപ്പ് അകറ്റാം; തൈര് ഇങ്ങനെയൊന്ന് ഉപയോ​ഗിച്ചു നോക്കൂ

കാണാതായത് ഒരാഴ്ച മുൻപ്; ആളൂരിലെ പൊലീസുകാരനെ ത‍ഞ്ചാവൂരിൽ നിന്ന് കണ്ടെത്തി

കുഴിനഖം നിസാരമല്ല; അണുബാധയ്‌ക്ക് വരെ കാരണമാകാം, വീട്ടിലെ പൊടിക്കൈകൾ അറിയാം

ഇടവിട്ടുള്ള മഴ, ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത; മുമ്പ് വന്നവരും വരാത്തവരും ഒരുപോലെ ശ്രദ്ധിക്കണം