ചലച്ചിത്രം

റിലീസ് ആകും മുൻപേ റെക്കോർഡിട്ട് 'ലിയോ', ചിത്രം ഓവർസീസ് റൈറ്റ്സിൽ നേടിയത് കോടികൾ

സമകാലിക മലയാളം ഡെസ്ക്

കോളിവുഡിൽ റെക്കോർഡിട്ട് ഇളയദളപതി വിജയ്‌യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രം 'ലിയോ'. ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഓവർസീസ് റൈറ്റ്സ് സംബന്ധിച്ചുള്ള കണക്കുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

വിദേശ വിതരണാവകാശം വിറ്റ വകയിൽ ചിത്രം 60 കോടി നേടിയെന്നാണ് റിപ്പോർട്ട്. പ്രമുഖ കമ്പനിയായ ഫാൻസ് ഫിലിംസാണ് ചിത്രത്തിന്റെ വിതരാണാവകാശം നേടിയിരിക്കുന്നത്. റിപ്പോർട്ട് സത്യമാണെങ്കിൽ തമിഴ് സിനിമ ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്ന ഓവർസീസ് തുകയാണിത്.

'പൊന്നിയിന്‍ സെല്‍വന്‍' നേടിയ ഓവര്‍സീസ് ഷെയര്‍ 60 കോടിക്ക് താഴെയായിരുന്നു. ലോകേഷ് കനകരാജിന്റെ 'വിക്രം' നേടിയത് 52 കോടിയോളവും. ഡിജിറ്റല്‍, സാറ്റലൈറ്റ്, മ്യൂസിക് റൈറ്റ്സും വിൽക്കുന്നതിലൂടെ ചിത്രം വൻതുക നേടുമെന്നാണ് കരുതുന്നത്.

റിലീസിനു മുന്‍പു തന്നെ ചിത്രം 300 കോടിയോളം നേടിയാലും അത്ഭുതപ്പെടാനില്ലെന്നാണ് ട്രേ‍ഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. മാസ്റ്ററിനു ശേഷം ലോകേഷും വിജയും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ഉൾപ്പെടുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിചേരുന്നത്. 

തൃഷ കൃഷ്ണയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വിജയും തൃഷയും 14 വര്‍ഷത്തിനു ശേഷമാണ് ഒരുമിക്കുന്നത്. സഞ്ജയ് ദത്ത്, മാത്യു തോമസ്, അര്‍ജുന്‍ സര്‍ജ, മിസ്‌കിന്‍, ഗൗതം വാസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.  ഒക്ടോബർ 19ന് ചിത്രം തിയേറ്ററുകളിൽ എത്തും. നെറ്റഫ്ലിക്സാണ് ചിത്രത്തിന്റെ ഒടിടി ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ശക്തമായ മഴ; വിനോദ സഞ്ചാര മേഖലകളില്‍ നിയന്ത്രണം, അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു, യാത്രകള്‍ക്ക് നിയന്ത്രണം

മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ബിഹാര്‍ സ്വദേശിയെ കാണാതായി

പെരുമഴയത്ത് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞ്, അവള്‍ക്ക് പേരിട്ടു 'മഴ'

വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, പഞ്ചായത്തില്‍ 208 പേര്‍ ചികിത്സയില്‍

അമിത വേഗത്തില്‍ ആഡംബരകാര്‍ ഓടിച്ച് രണ്ട് പേരെ കൊന്നു, 17കാരന് 300 വാക്കുകളില്‍ ഉപന്യാസം എഴുതാന്‍ ശിക്ഷ