ചലച്ചിത്രം

തമാശയും ചിരിയുമായി ആശുപത്രിയിൽ എത്തി, പ്രസവ വേദനയിൽ പുളഞ്ഞ് ഷംന, ചേർത്തുപിടിച്ച് ഭർത്താവ്; വിഡിയോ പുറത്ത് 

സമകാലിക മലയാളം ഡെസ്ക്

ന്നലെയാണ് നടി ഷംന കാസിം ആൺകുഞ്ഞിന് ജന്മം നൽകിയത്. ദുബായിലെ ആശുപത്രിയിൽ വച്ചായിരുന്നു താരത്തിന്റെ പ്രസവം. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് കുഞ്ഞ് ജനിച്ച സന്തോഷം ആരാധകരുമായി പങ്കുവച്ചത്. അതിനു പിന്നാലെ തന്റെ പ്രസവ വിശേഷങ്ങൾ യൂട്യൂബ് വിഡിയോയിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം. പ്രസവത്തിനായി ആശുപത്രിയിലേക്കുള്ള യാത്രയും കുഞ്ഞ് ജനിച്ചതിനു ശേഷമുള്ള നിമിഷങ്ങളുമാണ് വിഡിയോയിലുള്ളത്. 

വീട്ടിൽ നിന്ന് കുടുംബത്തിനൊപ്പമാണ് താരം ആശുപത്രിയിലേക്ക് എത്തിയത്. നാലാം തിയതിയാണ് പ്രസവത്തിന്റെ ഡേറ്റ് എങ്കിലും മൂന്നാം തിയതി തന്നെ ആശുപത്രിയിൽ അഡ്മിറ്റ് ആകാൻ പോകുകയാണെന്നും ഷംന പറയുന്നു. ആശുപത്രിയിൽ എത്തിയശേഷവും വളരെ കൂളായാണ് ഷംന പെരുമാറുന്നത്. തനിക്ക് പേടിയില്ലെന്ന് താരം പറയുന്നുണ്ട്. കുഞ്ഞിന്റെ ഹാർട്ട് ബീറ്റും ആരാധകരെ കേൾപ്പിക്കുന്നുണ്ട്. രണ്ട് മലയാളി നേഴ്സുമാരാണ് ഷംനയെ പരിചരിക്കാനായി എത്തിയത്. പെയിൻ വന്ന് തുടങ്ങിയതിനു ശേഷമുള്ള ഷംനയുള്ള ദൃശ്യങ്ങളും വിഡിയോയിലുണ്ട്. 

വേദനയിൽ ഷംനയെ ഭർത്താവ് ഷാനിദ് ആസിഫ് അലി ചേർത്തു പിടിച്ചിരിക്കുന്നത് വിഡിയോയിൽ കാണാം. കൂടാതെ വേദനകൂടിയതോടെ ഉമ്മയുടെ കൈപിടിച്ച് കട്ടിലിൽ കിടക്കുകയാണ് താരം. കുഞ്ഞ് ജനിച്ചതിനുശേഷമുള്ള ദൃശ്യങ്ങളും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. പുണ്യ മാസത്തിൽ ജനിച്ച കുഞ്ഞ് ആരോഗ്യത്തോടെയിരിക്കട്ടെയെന്ന് നിരവധി പേരാണ് ആശംസിക്കുന്നത്. 

അതിനിടെ കുഞ്ഞിന്റെ പേരും ഷംന പുറത്തുവിട്ടിരുന്നു. ഹംദാൻ എന്നാണ് കുഞ്ഞിന്റെ പേര്. കഴിഞ്ഞ 24 വർഷത്തെ യുഎഇ ജീവിതത്തിന്റെ ആദരവായി ദുബായി കിരീടാവകാശിയുടെ പേര് (ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം) തന്റെ കുഞ്ഞിന് ഷാനിദ് നൽകുകയായിരുന്നു. ഷംന തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്