ചലച്ചിത്രം

'എന്റെ ബൊമ്മെ മാമ', രാഷ്ട്രീയത്തിലേക്ക് ഇല്ലെങ്കിലും പിന്തുണ ബിജെപിക്കെന്ന് കിച്ച സുദീപ്

സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു; ബിജെപിയിൽ ചേരുമെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നുമുള്ള വാർത്തകൾക്കിടെ നിലപാട് വ്യക്തമാക്കി കന്നട സൂപ്പർതാരം കിച്ച സുദീപ്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ പിന്തുണയ്ക്കുമെന്നാണ് താരം പറഞ്ഞത്. ബി ജെപിയ്ക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങുമെങ്കിലും പാർട്ടിയിൽ ചേരില്ലെന്നും കിച്ച സുദീപ് വ്യക്തമാക്കി. വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തകളും താരം തള്ളി. 

മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കൊപ്പമുള്ള വാർത്താ സമ്മേളനത്തിനിടെയാണ് താരം നിലപാട് വ്യക്തമാക്കിയത്. ബൊമ്മയെ ഏറെ ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 'ബസവരാജ് ബൊമ്മെയ്ക്ക് എന്റെ പിന്തുണ അറിയിക്കാനാണ് ഞാൻ വന്നത്. ഞാൻ വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും അദ്ദേഹത്തെ മാമ എന്നാണ് വിളിക്കുന്നത്. എന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ ബൊമ്മൈ മാമ എനിക്കുവേണ്ടി നിന്നു.'- സുദീപ് പറഞ്ഞു. 

ബിജെപിക്ക് വേണ്ടി മാത്രമേ പ്രചാരണം നടത്തൂ. തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ പൂർണമായി പിന്തുണയ്ക്കുന്നു. അദ്ദേഹം ഏത് പാർട്ടിയിലായാലും ഞാൻ പിന്തുണയ്ക്കുമായിരുന്നു. മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നുവെന്ന് പറയുമ്പോൾ അദ്ദേഹം നിർദേശിക്കുന്ന എല്ലാവരെയും പിന്തുണയ്ക്കുന്നുവെന്നാണ്. മുഖ്യമന്ത്രിയെ ഗോഡ്ഫാദർ ആയാണ് ഞാൻ കാണുന്നത്.- താരം കൂട്ടിച്ചേർത്തു. 

ബിജെപിയുടെ പ്രത്യയശാസ്ത്രത്തോട് യോജിക്കുന്നുണ്ടോ എന്ന് ചോദ്യം എത്തി. ഇതിന് താരം നൽകിയ മറുപടി ഇങ്ങനെ: ‘പ്രധാനമന്ത്രി നരേന്ദ്രമോദി എടുത്ത ചില തീരുമാനങ്ങളെ ഞാൻ പൂർണ്ണമായും മാനിക്കുന്നു, എന്നാൽ ഇപ്പോൾ നിങ്ങളുടെ മുൻപിൽ എത്തിയതിന് അതുമായി യാതൊരു ബന്ധവുമില്ല.’- താരം കൂട്ടിച്ചേർത്തു. 

രാഷ്ട്രീയപ്രവേശനത്തിനു പിന്നാലെ തനിക്ക് ഭീഷണി കത്ത് വന്ന വിവരം കിച്ച സുദീപ് സ്ഥിരീകരിച്ചു. സിനിമ മേഖലയിൽ നിന്നുള്ള ആൾ തന്നെയാണ് തനിക്ക് കത്ത് അയച്ചത് എന്നാണ് താരം പറഞ്ഞത്. ആരാണ് അതെന്ന് അറിയാമെന്നും സമയമാകുമ്പോൾ മറുപടി നൽകുമെന്നും താരം വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി