ചലച്ചിത്രം

'സത്യമോ അസത്യമോ ആയിക്കോട്ടെ, വർഷങ്ങൾക്ക് മുൻപുള്ള കാര്യം ഇപ്പോൾ പറയുന്നതിൽ എന്താണ് പ്രസക്തി?'; ധ്യാൻ ശ്രീനിവാസൻ

സമകാലിക മലയാളം ഡെസ്ക്

മോഹൻലാലിന് എതിരെയുള്ള ശ്രീനിവാസന്റെ വെളിപ്പെടുത്തലുകൾ വലിയ ചർച്ചയായിരുന്നു. ശ്രീനിവാസന്റെ നടപടിയെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയത്. ഇപ്പോൾ മകൻ ധ്യാൻ ശ്രീനിവാസൻ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. അച്ഛൻ ലാൽ സാറിനെക്കുറിച്ച് പറഞ്ഞത് വിഷമമുണ്ടാക്കിയെന്നാണ് താരം പറഞ്ഞത്. വർഷങ്ങൾക്ക് മുമ്പുള്ള കാര്യം ഇപ്പോൾ പറയുന്നതിൽ എന്ത് പ്രസക്തിയാണ് ഉള്ളതെന്നും ധ്യാൻ ചോദിച്ചു. 

അച്ഛൻ ലാൽ സാറിനെ പറ്റി ഇങ്ങനെ ഒരു സംഭവം പറഞ്ഞു. എന്നുവച്ചാൽ ഹിപ്പോക്രാറ്റ് എന്ന് പറയുന്ന സമയത്ത്, എനിക്കാണ് വിഷമം ഉണ്ടാക്കിയത്. എന്റെ ഒരു ദിവസം ആയിരുന്നു സ്പോയ്ൽ ചെയ്തത്. ഇപ്പോ എന്തിനാ അങ്ങനെ പറയേണ്ട കാര്യം എന്തിന് വേണ്ടി എന്നൊക്കെ ആലോചിച്ചായിരുന്നു അത്. അക്കാര്യം പറഞ്ഞ ആളുടെ ദിവസം അല്ല. എന്റെ ദിവസം ആയിരുന്നു പോയത്. നമ്മൾ അത്രയും ഇഷ്ടപെടുന്ന രണ്ട് ആളുകൾ. അതിൽ ഒരാൾ അങ്ങനെ പറയുന്ന സമയത്ത് കേൾക്കുന്ന നമുക്കാണ് വിഷമം ഉണ്ടാകുന്നത്. ഇതിനൊക്കെ മുമ്പൊരു ഷോയിൽ പോയപ്പോൾ ഇരുവരും ഒന്നിച്ചുള്ളൊരു ഫോട്ടോ ഷെയർ ചെയ്തൊരാളാണ് ഞാൻ. അത്രയ്ക്ക് സന്തോഷം കണ്ടപ്പോ ഷെയർ ചെയ്തതായിരുന്നു. അതുകഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം ഈ ഒരു വിഷയം വരുമ്പോൾ അത് സത്യമോ അസത്യമോ ആകട്ടെ( അച്ഛൻ കള്ളം പറയാറില്ല). അത് ഇപ്പോൾ പറയേണ്ട കാര്യം എന്താണ് എന്ന് നമുക്ക് തോന്നി പോകും. നമ്മൾ ഇഷ്ടപെടുന്ന ആളുകളെ പറ്റി അത് എന്തും ആയിക്കോട്ടെ. നല്ലത് പറയാൻ വേണ്ടി വായ തുറക്കാം. - യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ധ്യാൻ വ്യക്തമാക്കി. 

ഹിപ്പോ​ക്രസി എന്നാൽ കാപട്യം  എന്നാണ് അർത്ഥം. ഈ ലോകത്തിലെ എല്ലാവരും കാപട്യം ഉള്ളവരാണ്. നമ്മൾ പറയുന്നതല്ല പ്രവർത്തിക്കുന്നത്. അതാണ് ഹിപ്പോക്രസി. ഇവിടുത്തെ രാഷ്ട്രീയക്കാരെല്ലാം അതല്ലേ. തെരഞ്ഞെടുപ്പ് സമയത്ത് നമ്മളോട് വന്ന് പറയുന്ന കാര്യങ്ങളെല്ലാം അവർ ചെയ്യുന്നുണ്ടോ. പണ്ടപ്പോഴോ പറഞ്ഞൊരു കാര്യം, അതും അച്ഛനോട് ലാൽ സാർ വ്യക്തിപരമായി പറഞ്ഞ കാര്യം വർഷങ്ങൾക്കിപ്പുറം വന്നിരുന്നിട്ട്  ഇങ്ങനെ പറയുമ്പോൾ‌ പറഞ്ഞ ആളെക്കാളും കേട്ട ലാൽ സാറിനെക്കാളും വിഷമം നമ്മളെ പോലുള്ള മലയാളികൾക്കാണ്. ഇവരുടെ സൗഹൃദം അറിയുന്നത് കൊണ്ടാണത്.- ധ്യാൻ കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം, ഒരാഴ്ച കൊണ്ട് കേസുകള്‍ ഇരട്ടിയായി; മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

ഇത് അപ്പോൾ സെറ്റ് ആയിരുന്നല്ലേ! ഗുരുവായൂരമ്പല നടയിലിന്റെ രസകരമായ വീഡിയോയുമായി സംവിധായകൻ

റേഷന്‍ കാര്‍ഡ് ആണോ വാരിക്കോരി കൊടുക്കാന്‍?; ഡ്രൈവിങ് സ്‌കൂളുകാരെ ഇളക്കിവിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും; മന്ത്രി- വീഡിയോ

മന്‍മോഹന്‍ സിങ്ങും അഡ്വാനിയും വീട്ടിലിരുന്ന് വോട്ട് ചെയ്തു