ചലച്ചിത്രം

'സുന്ദരൻ മിസ് ചെയ്‌ത എലികളെ സിനുമോൻ കൊന്നു, ഇത്രയെങ്കിലും ഞാൻ എന്റെ അച്ഛന് വേണ്ടി ചെയ്യണ്ടേ'; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

'ഈ പറക്കും തളിക'യിൽ തന്റെ ജീവിതം വഴിയാധാരമാക്കിയ എലിയെ പിടിക്കാൻ സുന്ദരൻ കാണിച്ചുകൂട്ടുന്ന പരാക്രമമാണ് ആ സിനിമയിലെ 
ഏറ്റവും രസകരമായ രം​ഗങ്ങൾ. ഹരിശ്രീ അശോകൻ ചെയ്‌ത കഥാപാത്രം ഇന്നും ട്രോളന്മാരുടെ ഇഷ്ട കഥാപാത്രമാണ്.

സിനിമ അവസാനിച്ചെങ്കിലും സുന്ദരന്  എലിയെ കിട്ടിയില്ല. എന്നാൽ സുന്ദരൻ അന്ന് മിസ് ചെയ്‌ത എലികളെ സിനുമോൻ കൊന്നുവെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ പറയുന്നത്.

രോമാഞ്ചം എന്ന ചിത്രത്തിൽ അർജുൻ അശോകൻ ചെയ്‌ത സിനു സോളമൻ എന്ന കഥാപാത്രം അനായാസം എലിയെ കൊല്ലുന്ന സീനുകളും പറക്കും തളികയിൽ ഹരിശ്രീ അശോകൻ ചെയ്‌ത കഥാപാത്രം സുന്ദരൻ എലിയുടെ പിന്നാലെ ഓടുന്ന സീനുകളും കോർത്തിണക്കികൊണ്ടുള്ള ട്രോൾ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

'ഇത്രയെങ്കിലും ഞാൻ എന്റെ അച്ഛന് വേണ്ടി ചെയ്യണ്ടേ' എന്ന ക്യാപഷനോടെയാണ് വർക്കിച്ചൻ എന്ന ഇൻസ്റ്റാ​ഗ്രാം പേജിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ട്രോളന്മാരുടെ കഴിവിനെ പ്രശംസിച്ച് നിരവധി ആളുകളാണ് ഇപ്പോൾ രം​ഗത്തെത്തിയിരിക്കുന്നത്. 

തിയേറ്ററുകളിൽ ചിരിമഴ പെയ്‌ച്ച് ഈ വർഷം പുറത്തിറങ്ങിയ ആദ്യ ഹിറ്റ് ചിത്രമായിരുന്നു രോമാഞ്ചം. നവാ​ഗതനായ ജിത്തു മാധവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ സൗബിൻ, അർജുൻ അശോകൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഹൊറർ കോമഡി വിഭാ​ഗത്തിൽ പെടുന്ന ചിത്രം  2007ൽ ബം​ഗളൂരുവിൽ താമസിച്ചിരുന്ന കേരളത്തിൽ നിന്നുള്ള ഒരു കൂട്ടം യുവാക്കളുടെ കഥയാണ് സിനിമ. ഫെബ്രുവരി മൂന്നിനാണ് ചിത്രം തിയേറ്ററുകളിൽ റിലീസായത്. തുടർന്ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഏപ്രില്‍ 7 മുതൽ സ്ട്രീമിംഗ് ആരംഭിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കൽ : യുഎഇയില്‍ നിന്നുള്ള വിമാനനിരക്ക് മൂന്നിരട്ടിയായി ഉയര്‍ന്നു

വഴി മാറെടാ മുണ്ടയ്ക്കൽ ശേഖരാ...; കാതടപ്പിക്കുന്ന ശബ്ദം വേണ്ട, ഓരോ വാഹനത്തിനും പ്രത്യേക ഹോണുകൾ, വിശദാംശങ്ങള്‍

വീണ്ടും 53,000 കടന്ന് സ്വര്‍ണവില; ഒറ്റയടിക്ക് കൂടിയത് 680 രൂപ

'അമ്മേ, ഞാന്‍ ഫെയില്‍ അല്ല പാസ്സ്'; പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടി മീനാക്ഷി

സ്വര്‍ണം പണയം വച്ചാല്‍ ഇനി കൈയില്‍ കിട്ടുക 20,000 രൂപ മാത്രം; നിയന്ത്രണവുമായി റിസര്‍വ് ബാങ്ക്