ചലച്ചിത്രം

വീട്ടിലെ ആളായതു കൊണ്ടല്ല, റിമയെ കാസ്റ്റ് ചെയ്യാന്‍ പല കാരണങ്ങളുണ്ട്; ആഷിഖ് അബു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നീലവെളിച്ചത്തില്‍ റിമ കല്ലിങ്കലിനെ കാസ്റ്റ് ചെയ്തത് വീട്ടിലെ ആളായതുകൊണ്ടല്ലെന്നും അതിന് പല കാരണങ്ങളുണ്ടെന്ന് സംവിധായകന്‍ ആഷിഖ് അബു. വീട്ടിലെ ആളുകളെ കാസ്റ്റ് ചെയ്യുന്ന പണിയല്ല സിനിമയെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്ലബില്‍ നീലവെളിച്ചം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. 

തന്റെ വീട്ടിലെ ആളാവുന്നതിനും മുമ്പ് അഭിനേത്രി ആയ വ്യക്തിയാണ് റിമ. ഒരു സൗജന്യത്തിന്റെ പേരില്‍ നടന്ന കാസ്റ്റിങ് അല്ല റിമയുടേത്. പണിയറിയാവുന്ന ആളാണവര്‍. ഓരോ ആളുകളിലേക്കും ഒരു ചലച്ചിത്രകാരന്‍ എത്താന്‍ കാരണങ്ങളുണ്ട്. അത്തരത്തിലൊരു കാരണം വളരെ ശക്തമായി റിമയിലുണ്ടെന്നും ആഷിഖ് അബു പറഞ്ഞു. 

ഈ സിനിമ ആലോചനയിലുണ്ടായിരുന്ന സമയം മുതല്‍ ഈ യാത്രയുടെ ഭാഗമാകാന്‍ പറ്റിയത് ഭാഗ്യമാണെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞു. അത് എല്ലാ നടീനടന്മാര്‍ക്കും ഉണ്ടായിക്കൊള്ളണമെന്നില്ല. അതുകൊണ്ടുതന്നെ പേടിയും ടെന്‍ഷനും കൂടും ഒപ്പം റിലീസാവുമ്പോള്‍ വിഷമവും കൂടും. സിനിമ പ്രേക്ഷകര്‍ സ്വീകരിച്ചില്ലെങ്കില്‍ തീര്‍ച്ചയായും വിഷമമാവും. ബഷീറിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് ജീവിതത്തില്‍ ഇനിയൊരിക്കലും കിട്ടാത്ത അനുഭവമായിരുന്നുവെന്നും റിമ കൂട്ടിച്ചേര്‍ത്തു. ചിത്രത്തിലെ നായകനായ ടൊവിനോയും വാര്‍ത്താസമ്മേളനത്തില്‍ ഒപ്പമുണ്ടായിരുന്നു. ഈ മാസം 20-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

ഒരിക്കലും 'പ്രീ ഹീറ്റ്' ചെയ്യരുത്, നോൺസ്റ്റിക്ക് പാത്രങ്ങളെ സൂക്ഷിക്കണം; മാർ​ഗനിർദേശവുമായി ഐസിഎംആർ

'ഹര്‍ദിക് അഡ്വാന്‍സായി പണിവാങ്ങി'; കുറഞ്ഞ ഓവര്‍ നിരക്ക് മൂന്നാം തവണ; സസ്‌പെന്‍ഷന്‍, 30 ലക്ഷംപിഴ

14 വര്‍ഷം വിവാഹമോചിതര്‍, മകള്‍ക്ക് വേണ്ടി വീണ്ടും ഒന്നിച്ച് ദമ്പതികള്‍; സ്നേഹഗാഥ

'എന്താണ് ചെയ്യേണ്ടതെന്ന് അറിയാതിരിക്കുകയായിരുന്നു, അപ്പോഴാണ് സിനിമയിലെത്തിയത്'; 30 വർഷത്തെ അഭിനയ ജീവിതത്തെക്കുറിച്ച് ബിജു മേനോൻ